സഹായി വാദി സലാം സ്നേഹസംഗമം ഇന്ന്
text_fieldsഅബ്ദുല്ല സഅദി
മനാമ: കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടനയായ ‘സഹായി വാദി സലാം’ ഐ. സി.എഫിന്റെ സഹകരണത്തോടെ നടത്തുന്ന സ്നേഹസംഗമം ഞായറാഴ്ച രാത്രി 8.30ന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി സംബന്ധിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും ഭക്ഷണം, റമദാനിൽ നോമ്പ് തുറ, അത്താഴം, സൗജന്യ മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പ്, 24 മണിക്കൂർ വളന്റിയർ സേവനം, ആംബുലൻസ് സർവിസ്, മയ്യിത്ത് കുളിപ്പിക്കൽ, മെഡിക്കൽ ഗൈഡൻസ് തുടങ്ങിയ നിരവധി സേവനങ്ങളാണ് വാദി സലാമിൽ നൽകി വരുന്നത്.
‘സഹായി’യുടെ കീഴിൽ 2012ൽ പൂനൂരിൽ സ്ഥാപിതമായ ഡയാലിസിസ് സെന്ററിൽ ഇതുവരെ 60,000 സൗജന്യ ഡയാലിസിസ് ചെയ്തു. ‘സഹായി’യുടെ സേവന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും പ്രവാസി സുഹൃത്തുക്കളുടെ സഹകരണം തേടുന്നതിനുമാണ് സ്നേഹസംഗമമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

