സഹർ ഓട്ടോ സ്പെയർപാർട്സ് ഡീലേർസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsസഹർ ഓട്ടോ സ്പെയർപാർട്സ്, കാൾടെക്സ് മിഡിലീസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓട്ടോമൊബൈൽ ഡീലേർസ് സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ ഓട്ടോ സ്പെയർപാർട്സ് ഡീലറായ സഹർ ഓട്ടോ സ്പെയർപാർട്സ് പ്രമുഖ ഓയിൽ ബ്രാൻഡായ കാൾടെക്സ് മിഡിലീസ്റ്റുമായി സഹകരിച്ച് ഓട്ടോമൊബൈൽ ഡീലേർസ് സംഗമം സംഘടിപ്പിച്ചു. അദ്ലിയ ഗൾഫ് ഹോട്ടൽ കൺവൻഷൻ സെന്ററിൽനടന്ന പരിപാടിയിൽ 2023ൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യാപാരികൾക്ക് മാനേജിങ് ഡയറക്ടർമാരായ അബ്ദുറഊഫ്, മാസിൻ അലി, സെയിൽസ് മാനേജർ ഇസ്മാഈൽ എന്നിവർ അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹാവോലിൻ കമ്പനിയുടെ പുതിയ അഞ്ച് ലിറ്റർ ഓയിൽ ചടങ്ങിൽ പുറത്തിറക്കി. കാൾടെക്സ് ഉൽപന്നങ്ങളുടെ പ്രസന്റേഷൻ ഫവാസ് തമീമി അവതരിപ്പിച്ചു. കാൾടെക്സ് ഉൽപന്നങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. കാൾടെക്സ് ജി.സി.സി മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് സുമിത് ഗുപ്ത, കാൾടെക്സ് ജി.സി.സി സെയിൽസ് മാനേജർ ജോർദി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 450ലധികം വ്യാപാരികൾ സംഗമത്തിൽ സംബന്ധിച്ചു. സഹർ ഓട്ടോ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ വിനോദ് കണ്ണ സ്വാഗതവും സെയിൽ കോഓഡിനേറ്റർ സുരജ്നാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

