Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ര​ക്ഷി​ത റോ​ഡ്​...

സു​ര​ക്ഷി​ത റോ​ഡ്​ യാ​ത്ര: ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
സു​ര​ക്ഷി​ത റോ​ഡ്​ യാ​ത്ര: ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

ട്രാ​ഫി​ക് ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ൽ 

മ​നാ​മ: ട്രാ​ഫി​ക് വാ​രാ​ച​ര​ണം മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ര്‍ ശൈ​ഖ് അ​ബ്​​ദു​റ​ഹ്മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ വ​ഹാ​ബ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.ആ​ഭ്യ​ന്ത​ര​മ​ന്ത്രി ല​ഫ്. കേ​ണ​ല്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും അ​തി​െൻറ ഫ​ല​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ 11 വ​രെ​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ട്രാ​ഫി​ക്​ വാ​രാ​ച​ര​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് പി​ഴ വ​ര്‍ധി​പ്പി​ച്ച​തും ചി​ല ലം​ഘ​ന​ങ്ങ​ള്‍ക്ക് ത​ട​വു​ശി​ക്ഷ ഏ​ര്‍പ്പെ​ടു​ത്തി​യ​തും സു​ര​ക്ഷി​ത റോ​ഡ് യാ​ത്ര സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

റോ​ഡ് സു​ര​ക്ഷ​യി​ല്‍ മു​ഖ്യ​പ​ങ്ക് ഡ്രൈ​വ​ര്‍ക്കാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ 30 വ​ര്‍ഷ​മാ​യി ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് റോ​ഡ് സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വ​ര്‍ധി​പ്പി​ക്കാ​നും സാ​ധി​ച്ചു. ജ​ന​സം​ഖ്യ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് യാ​ഥാ​ര്‍ഥ്യ​മാ​ണ്.

ഇ​തി​ന​നു​സൃ​ത​മാ​യി റോ​ഡു​ക​ള്‍ വ​ര്‍ധി​ക്കു​ക​യും നി​ല​വി​ലു​ള്ള റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. സു​പ്ര​ധാ​ന നി​ര​ത്തു​ക​ളി​ല്‍ റൗ​ണ്ട് എ​ബൗ​ട്ടി​ന് പ​ക​രം സി​ഗ്ന​ലു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ജ​ങ്​​ഷ​നു​ക​ളി​ല്‍ മേ​ല്‍പാ​ലം പ​ണി​യു​ക​യും ചെ​യ്​​ത​ത്​ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു. മി​ക്ക സി​ഗ്ന​ലു​ക​ളി​ലും ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തി​യ​തി​ലൂ​ടെ റെ​ഡ് സി​ഗ്ന​ല്‍ മു​റി​ച്ചു​ക​ട​ക്കു​ന്ന പ്ര​വ​ണ​ത​ക്ക് കു​റ​വ് വ​രു​ത്താ​നും സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രാ​ഫി​ക് സേ​വ​ന​ങ്ങ​ള്‍ അ​ധി​ക​വും ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ സാ​ധി​ച്ച​തും നേ​ട്ട​മാ​ണ്. ഇ​തു​വ​ഴി യാ​ത്ര​യും സ​മ​യ​വും ലാ​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ട്രാ​ഫി​ക് വാ​രാ​ച​ര​ണം വി​ജ​യി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safe Road Travel
Next Story