Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് സുരക്ഷിതമായി കാര്യങ്ങൾ തുറന്നുപറയാൻ ‘സേഫ് എക്സ്പ്രഷൻ ബോക്സ്’; പുതിയ സംരംഭവുമായി ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ

text_fields
bookmark_border
കുട്ടികൾക്ക് സുരക്ഷിതമായി കാര്യങ്ങൾ തുറന്നുപറയാൻ ‘സേഫ് എക്സ്പ്രഷൻ ബോക്സ്’; പുതിയ സംരംഭവുമായി ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ
cancel

മനാമ: ക്രിമിനൽ അന്വേഷണ വേളകളിൽ കുട്ടികളായ ഇരകൾക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ ‘സേഫ് എക്സ്പ്രഷൻ ബോക്സ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷത്തിൽ അന്വേഷണ നടപടികളുമായി സഹകരിക്കാൻ ഈ സംവിധാനം സഹായിക്കും.

പബ്ലിക് പ്രോസിക്യൂഷന്റെ സോഷ്യൽ റിസർച്ച് വിഭാഗമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട രീതികളും അത്യാധുനിക ഉപകരണങ്ങളും ബഹ്‌റൈന്റെ നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങൾക്ക് അനുസൃതമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ കുട്ടികൾക്ക് തങ്ങളുടെ അനുഭവങ്ങൾ പ്രായത്തിന് അനുയോജ്യമായ രീതിയിൽ തുറന്നുപറയാൻ ഈ സംവിധാനം അവസരമൊരുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനിലെ സോഷ്യൽ റിസർച്ച് ഗ്രൂപ് മേധാവി ദലാല അൽ അത്താവി വ്യക്തമാക്കി.

10 പെൺകുട്ടികളിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഈ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കിയത്. പാവകളും ഇന്ററാക്ടീവ് മെറ്റീരിയലുകളും ഉപയോഗിച്ച് കുട്ടികൾക്ക് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും വിവരിക്കാൻ കഴിഞ്ഞുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരമ്പരാഗത ചോദ്യം ചെയ്യൽ രീതികളെ അപേക്ഷിച്ച് കുട്ടികളിലെ ഉത്കണ്ഠ കുറയ്ക്കാനും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും ഈ ഉപകരണം സഹായിക്കുന്നു.

സാമൂഹിക പ്രവർത്തകർക്കും മനഃശാസ്ത്രജ്ഞർക്കും കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും അവരുമായി വിശ്വാസ്യത കെട്ടിപ്പടുക്കാനും ഈ പദ്ധതി സഹായിക്കുന്നു. കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidsVictimsBahrainPublic prosecution
News Summary - 'Safe Expression Box’ for children to speak out safely; Bahrain Public Prosecution launches new initiative
Next Story