നൊമ്പരം
text_fields• ഡോ.വേണു തോന്നയ്ക്കൽ
ഈ വീഥികൾ
എന്റെ ഹൃദയത്തെ
ചുറ്റി വരിഞ്ഞുമുറുകി
ദൂരേക്ക് നീളുന്നു.
ഇവിടെ
ചോരത്തുള്ളികൾ
വീഴ്ത്തിയ ചെമപ്പ്
വിറങ്ങലിക്കുന്നു.
എന്റെ കാലുകൾ
ചോര കുതിർന്നിരുളുന്ന
മണ്ണിൽ പുതയുന്നു.
രക്തക്കറയുറഞ്ഞ
വീഥികളിൽ
മതഭ്രാന്തിന്റെ
രഥമുരുളുന്നു.
രഥചക്രങ്ങൾക്കിടയിൽ
ചതഞ്ഞരയും മുമ്പ്
തെരയുക.
ഞാൻ എവിടെയാണ്
ഈ കുളിർ കാറ്റിനെന്തേ
നിണത്തിന്റെ ഗന്ധം.
നിണം മോന്തി
മദിക്കുന്ന
മത ഭ്രാന്തരുടെ
അലർച്ചയിൽ
മുറജപം തുടരുന്നു.
ഉറഞ്ഞു തുള്ളുന്ന
മതപാഠങ്ങൾക്കൊപ്പം
ഇന്ത്യയുടെ നൊമ്പരം
വാചാലമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

