സാദ് അൽ മുസ്തഖീം; സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsമനാമ: സമസ്ത ബഹ്‌റൈൻ സാദ് അൽ മുസ്തഖീം ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ മനാമ ഏരിയ കമ്മറ്റി ബദർ അൽ സഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 7.30 മുതൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
ക്യാമ്പിൽ വിവിധ ലാബ് ടെസ്റ്റുകളും ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമാകും. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഏഴ് ദിവസത്തെ ഡോക്ടർ ഫോളോ അപ് സൗജന്യമായും വിവിധ ലാബ് ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കും. ക്യാമ്പിൻ്റെ വിജയത്തിനായി മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 38396063, 36537250, 39533273 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

