എസ്.എൻ.സി.എസ് വനിത വേദി ഉദ്ഘാടനം
text_fieldsബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി വനിത വേദിയുടെ ഉദ്ഘാടനം ഡോ. ഷിനിത പ്രശോഭ് നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വനിത വേദിയുടെ ഉദ്ഘാടനം എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. ബഹ്റൈൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. ഷിനിത പ്രശോഭ് ഉദ്ഘാടനം നിർവഹിച്ചു. 12 അംഗങ്ങൾ അടങ്ങുന്ന വനിത വിഭാഗത്തിന്റെ കൺവീനറായി അനിത ശിവരാജൻ ചുമതലയേറ്റു. ജോ. കൺവീനർമാരായി സുജി അജിത്, മഞ്ജുഷ ചന്ദ്രബാബു എന്നിവരെ തെരഞ്ഞെടുത്തു.
അനിത ശിവരാജൻ അധ്യക്ഷത വഹിച്ചു. ജോ. കൺവീനറായ സുജി അജിത്, വനിത വിഭാഗം അംഗം അഞ്ജന രാജേഷ്, എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, വൈസ് ചെയർമാനും വനിത വിഭാഗം കോഓഡിനേറ്ററുമായ സന്തോഷ് ബാബു, ജോ. കൺവീനർ മഞ്ജുഷ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

