എസ്. ബിനു ജില്ലയിലെ കോൺഗ്രസിന്റെ ധീരനായ പോരാളി -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്. ബിനു അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്യുന്നു
മനാമ: അടൂരിലെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു എസ്. ബിനു എന്ന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത സഹപ്രവർത്തകർ അനുസ്മരിച്ചു.വളരെ ചെറുപ്രായത്തിൽതന്നെ കെ.എസ്.യുവിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നുവന്ന്, കെ.എസ്.യു, താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, പറക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അടൂർ മുനിസിപ്പൽ കൗൺസിലർ, നിലവിൽ കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് എന്നീ പദവികളിൽ തന്റെ കഴിവും പ്രയത്നവും ഉപയോഗിച്ച് കടന്നുവന്ന ധീരനായ നേതാവായിരുന്നു എസ്. ബിനു എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ബിനു ജോർജ് നന്ദിയും പറഞ്ഞു. യോഗത്തിൽ ഒ.ഐ.സി.സി ആക്ടിങ് പ്രസഡന്റ് ജവാദ് വക്കം, നാഷനൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ഷാജി ശാമുവേൽ, സെക്രട്ടറി വർഗീസ് മോഡിയിൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, അജി പി. ജോയ്, ബിനു മാമൻ, ഷാജി കെ. ജോർജ്, വിനു വർഗീസ്, സജി മത്തായി, ഷാബു കടമ്പനാട്, എബി ജോർജ്, എബിൻ ആറൻമുള, ഷിബു മോൻ, നോബിൾ റാന്നി, അച്ചൻകുഞ്ഞ്, എബിൻ മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

