അധ്യാപനകല കരുതലിന്റേത് -റയ്യാൻ ടീച്ചേഴ്സ് കോൺഫറൻസ്
text_fieldsറയ്യാൻ ടീച്ചേർസ് കോൺഫറൻസിൽനിന്ന്
മനാമ: പേമാരി കണക്കെ അധാർമികത വിദ്യാർഥികളെയും കാമ്പസുകളെയും കീഴടക്കുമ്പോൾ ധാർമികതയുടെ വിത്തുകൾ കുഞ്ഞുമനസ്സുകളിൽ മുളപ്പിച്ചാലേ വരുംതലമുറക്ക് പിടിച്ചുനിൽക്കാനാവൂ എന്നും ഇസ്ലാമിക ചരിത്രത്തെ വക്രീകരിക്കുകയും പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റുകയും ചെയ്യുന്ന ഭരണകൂടം അധാർമികത വളരാൻ കൂട്ടുനിൽക്കുകയാണെന്നും റയ്യാൻ ടീച്ചേഴ്സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.
അധ്യാപനമെന്നത് കേവലം ജോലിയല്ലെന്നും അതൊരു ജീവിതസപര്യയാണെന്നും പ്രവാചകന്മാർ അഖിലവും കാണിച്ചുതന്ന മാർഗമതാണെന്നും കുട്ടികളുടെ ഹൃദയത്തിൽ തൊട്ട് ലളിതമായ ഭാഷയിൽ അവരുടെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് തിരുത്തേണ്ടത് ഓരോ അധ്യാപകന്റെ ബാധ്യതയാണെന്നും ‘പഠനത്തിന്റെ ഭംഗിയും മാധുര്യവും’ എന്ന വിഷയമവതരിപ്പിച്ച് വസീം അഹ്മദ് അൽ ഹികമി അധ്യാപകരെ ഓർമിപ്പിച്ചു. അൽ മന്നായി മലയാള വിഭാഗം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി. അബ്ദുൽ റസാഖ്, സജ്ജാദ് ബിൻ അബ്ദുൽ റസാഖ്, രിസാലുദ്ദീൻ, സയ്യിദ് മുഹമ്മദ് ഹംറാസ്, ഹംസ അമേത്, ബിനു ഇസ്മായിൽ എന്നിവർ സംസാരിച്ചു. ബഹ്റൈനിൽ മദ്റസ പ്രസ്ഥാനം സ്ഥാപിതകാലം മുതൽ സേവനമനുഷ്ഠിച്ച കെ.ടി. സുമയ്യ, വദൂദ അബ്ദുല്ല (ഉമ്മുൽ ഹസം), റിസ്ലി (ഹിദ്ദ്), സാഹിറാ ബാനു (ഈസ ടൗൺ), ശരീഫ ഹസ്സൻ (മനാമ) എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. അബ്ദുൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു. ഫക്രുദ്ദീൻ അലി അഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

