റയ്യാൻ-സമ്മറൈസ് 2025 ലോഗോ പ്രകാശനം ചെയ്തു
text_fieldsറയ്യാൻ -സമ്മറൈസ് 2025 ലോഗോ പ്രകാശനം
മനാമ: വേനലവധിക്കാലത്ത് കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ പരിപോഷിക്കാനായി റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മറൈസ് - 2025ന്റെ ലോഗോ പ്രകാശനം ചെയ്തു.
‘സമ്മറൈസ് മോറൽ സ്കൂൾ’ എന്ന പേരിൽ ജൂലൈ 04 മുതൽ ആഗസ്റ്റ് 22 വരെ നീണ്ടുനിൽക്കുന്ന ക്ലാസുകളിലേക്ക് 13 വയസ്സിന് മുകളിലുള്ള കൗമാരക്കാർക്കാണ് പ്രവേശനം അനുവദിക്കുക. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, റയ്യാൻ ചെയർമാൻ വി.പി. അബ്ദു റസാഖ്, സയ്യിദ് മുഹമ്മദ് ഹംറാസ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
എല്ലാ ആഴ്ചകളിലും ശനി, തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ക്ലാസുകളിൽ മത വിദ്യാഭ്യാസം, സോഷ്യൽ മീഡിയ അവേർനെസ്, കമ്യൂണിറ്റി അവേർനെസ്, ഡിജിറ്റൽ ടെക്നോളജി, ലേർണിങ് പ്രാക്റ്റീസ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ നടക്കുന്നതാണ്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും കുട്ടികൾക്ക് ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 3302 4471, 6665 0139 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

