റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2025: ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsമനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്റസ വിദ്യാർഥികൾക്കായി നവംമ്പർ 21 ന് അൽ ഹമല സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ അബ്ദുൽ സലാം ചങ്ങരംചോല അറിയിച്ചു. അത്ലറ്റുകളുടെ മാർച്ച് പാസ്റ്റും കായികമത്സരങ്ങളും അടങ്ങിയ പരിപാടി അന്നേദിവസം വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച് രാത്രി 10 മണിവരെ നീളും.
മത്സരാർഥികളെ മുഴുവൻ ചുവപ്പ്, നീല, പച്ച, മഞ്ഞ എന്നീ ഹൗസുകളിലായി അവരുടെ പ്രായത്തിനനുസരിച്ചു ക്രമീകരിച്ചിട്ടുണ്ടെന്നും നേരത്തെ നൽകിയ ചെസ്റ്റ് നമ്പറുകൾ ഉപേക്ഷകൂടാതെ ഗ്രൗണ്ടിലെത്തുമ്പോൾ ധരിക്കണമെന്നും ഗെയിം കോർഡിനേറ്റർ തൗസീഫ് അഷറഫ് അറിയിച്ചു. റിഫ, ഈസ ടൗൺ, ഹിദ്ദ്, ഹൂറ മദ്രസകളിൽ പഠിക്കുന്ന 350 ലധികം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നുണ്ടെന്നും വിദ്യാർഥികളെല്ലാം തന്നെ അവരവർക്ക് ലഭിച്ച ഹൗസുകളുടെ കളറിലുള്ള സ്പോർട്സ് വസ്ത്രങ്ങൾ ധരിച്ച് ഗ്രൗണ്ടിൽ കൃത്യ സമയത്തെത്തണമെന്നും കുട്ടികളുടെ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും കായിക മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പറഞ്ഞു.
വിദ്യാർഥികളുടെ ഹൗസുകൾ, ചെസ്റ്റ് നമ്പറുകൾ, മത്സര ഇനങ്ങൾ എന്നിവ റയ്യാൻ വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും രക്ഷിതാക്കൾക്ക് അവരുടെ ലോഗിനുകളിൽ അവയെല്ലാം പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും സ്കോറിങ്ങും മെഡൽ സംവിധാനങ്ങളുമെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നിയന്ത്രിക്കുമെന്നും റഫറിമാർക്കെല്ലാം ആവശ്യമായ ട്രെയിനിങ് നൽകിയിട്ടുണ്ടെന്നും ഐടി കോർഡിനേറ്റർ നഫ്സിൻ അറിയിച്ചു. സാദിഖ് ബിൻ യഹ്യ (റെഡ് ഹൌസ്), സുഹാദ് ബിൻ സുബൈർ (യെല്ലോ ഹൌസ്), നഫ്സിൻ (ബ്ലൂ ഹൌസ്), സജ്ജാദ് ബിൻ അബ്ദുൽ റസാഖ് (ഗ്രീൻ ഹൌസ്) എന്നിവരെ ഹൗസ് മാനേജർമാരായും വസീം അൽ ഹികമി, ഷംസീർ (ഹൂറ), സ്വാലിഹ്, കോയ (ഇസ ടൗൺ), ഫൈസൽ, ഹംറാസ് (ഹിദ്ദ് ), സമീർ, അഹ്മദ് നൂഹ് (റഫ) എന്നിവരെ മദ്രസാ കോർഡിനേറ്റർമാരായും ചുമതലപ്പെടുത്തി.
വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങൾക്കും സുസജ്ജമായ വളണ്ടിയർ സംവിധാനവും ഫസ്റ്റ് എയ്ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ അറിയിച്ചു. വെള്ളി ശനി ദിവസങ്ങളിലെ രാവിലെയുള്ള മദ്രസാക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. റിഫ്രഷ്മെന്റ് വിതരണത്തിനായി സ്പെഷൽ കൗണ്ടറുകളും കൂപ്പൺ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി റിഫ്രഷ്മെന്റ് കൺവീനർ അബ്ദുൽ ലത്തീഫ് സി.എം അറിയിച്ചു. കൂടുതൽ പോയന്റുകൾ നേടുന്ന ഒന്നും രണ്ടും ഹൗസുകൾക്ക് റോളിങ് ട്രോഫിയും ഓരോ ഇനത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെഡലുകളും തയാറായതായി മെഡൽ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലിയമ്പത് അറിയിച്ചു. ചെയർമാൻ അബ്ദുൽ റസാഖ് വി.പിയുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ഹംസ അമേത്ത്, ഹംസ കെ. ഹമദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

