റഷ്യയും ഇസ്‌ലാമിക ലോകവും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള യോഗത്തില്‍ ബഹ്‌റൈന്‍ സാന്നിധ്യം
text_fieldsമനാമ: റഷ്യയും ഇസ്‌ലാമിക ലോകവും തമ്മില്‍ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി. ചെച്‌നിയയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്തു.
ബഹ്‌റൈനില്‍ നിന്ന് ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ഖലീഫ പങ്കെടുത്തു. ചെച്‌നിയന്‍ പ്രസിഡൻറ് റമദാന്‍ ഖദിറോവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ സഹമന്ത്രിയും പ്രസിഡൻറിെൻറ പ്രതിനിധിയുമായ മിഖായേല്‍ പൊഗ്ദാനോവ് സന്നിഹിതനായിരുന്നു.
ഇസ്‌ലാമിക ലോകവും റഷ്യയും തമ്മിലുള്ള സഹകരണത്തിെൻറ പ്രസക്തിയെകുറിച്ച് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ഖലീഫ സംസാരിച്ചു. പരസ്പര സഹകരണം പുതിയ സാഹചര്യത്തിൽ ഗുണകരമാണ്.
മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമാന മനസ്‌കരുമായി സഹകരിക്കുന്നതിനുള്ള അവസരമായാണ് സമ്മേളനത്തെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്താകെ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ സമ്മേളനത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.