Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ-​ബ​ഹ്റൈ​ൻ...

റ​ഷ്യ-​ബ​ഹ്റൈ​ൻ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും; റ​ഷ്യ​ൻ സം​ഘ​ത്തെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
റ​ഷ്യ​ൻ സം​ഘം അ​പൂ​ർ​വ​യി​നം സൈ​ബീ​രി​യ​ൻ ഫാ​ൽ​ക്ക​ണി​നെ ഹ​മ​ദ് രാ​ജാ​വി​ന് സ​മ്മാ​നി​ക്കു​ന്നു
cancel
camera_alt

റ​ഷ്യ​ൻ സം​ഘം അ​പൂ​ർ​വ​യി​നം സൈ​ബീ​രി​യ​ൻ ഫാ​ൽ​ക്ക​ണി​നെ ഹ​മ​ദ് രാ​ജാ​വി​ന് സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: റ​ഷ്യ​ൻ സം​ഘ​ത്തെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ലു​ള്ള സ​​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​ഷ്യ​യി​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​നു​ കീ​ഴി​ലു​ള്ള റ​ഷ്യ​ൻ കോ​ൺ​ഗ്ര​സ്​ റ​ഷ്യ​ൻ ഫ​ണ്ട് വൈ​സ്​ ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി ഫി​ലി​ക്കേ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ്​ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ബ​ഹ്​​റൈ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ല​ക്​​സി സ്​​കോ​സി​റോ​വും സം​ഘ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. കാം​ഷാ​ത്​​ക​യി​ലെ ഫാ​ൽ​ക്ക​ൺ ബ്രീ​ഡി​ങ്​ സെ​ന്‍റ​ർ​ മേ​ധാ​വി തോ​മാ​ഷോ​ഫി വ്ലാ​ദി​മി​റും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​പൂ​ർ​വ​യി​നം സൈ​ബീ​രി​യ​ൻ ഫാ​ൽ​ക്ക​ണി​നെ സം​ഘം ഹ​മ​ദ് രാ​ജാ​വി​ന് സ​മ്മാ​നി​ച്ചു. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​​മി​ർ പു​ടി​ന്‍റെ അ​ഭി​വാ​ദ്യ​ങ്ങ​ൾ സം​ഘം ഹ​മ​ദ്​ രാ​ജാ​വി​നെ അ​റി​യി​ച്ചു. പ്ര​ത്യ​ഭി​വാ​ദ്യം അ​റി​യി​ക്കാ​ൻ സം​ഘ​ത്തോ​ട് രാ​ജാ​വ് നി​ർ​ദേ​ശി​ച്ചു. മി​ക​ച്ച ഫാ​ൽ​ക്ക​ണു​ക​ളു​ടെ കേ​ന്ദ്ര​മാ​ണ്​ റ​ഷ്യ​യെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ അ​നു​സ്​​മ​രി​ക്കു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും അ​തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ത​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും നേ​ടാ​ൻ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ സം​ഘം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaking hamadBahrain
News Summary - Russia-Bahrain cooperation will be strengthened; King Hamad received the Russian delegation
Next Story