Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ര​ണാ​ധി​കാ​രി​ക​ൾ...

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഖ​ത്ത​റി​ന്​ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
ഭ​ര​ണാ​ധി​കാ​രി​ക​ൾ ഖ​ത്ത​റി​ന്​ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു
cancel

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്കും ഖ​ത്ത​ർ ജ​ന​ത​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ല്ലാ മേ​ഖ​ല​യി​ലും ഖ​ത്ത​റി​ന്​ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും നേ​ടാ​ൻ ​ശൈ​ഖ്​ ത​മീ​മി​ന്​ കീ​ഴി​ൽ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന് ആ​ശം​സ​യി​ൽ പ​റ​ഞ്ഞു. ഖ​ത്ത​റും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഈ​ടു​റ്റ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും വ​രും നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഖ​ത്ത​ർ അ​സി. അ​മീ​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഖ​ത്ത​ർ ദേ​ശീ​യ​ദി​നം: പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു

മ​നാ​മ: 52ാമ​ത്​ ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ക്കു​ന്ന ഖ​ത്ത​റി​ന്​ ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഖ​ത്ത​ർ ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ഹ​സ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഗാ​നിം ഖ​ത്ത​ർ ജ​ന​ത എ​ന്നി​വ​ർ​ക്കാ​ണ്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പു​തു​ച​രി​ത്ര​ങ്ങ​ൾ ര​ചി​ക്കാ​ൻ വ​രും​നാ​ളു​ക​ളി​ൽ സാ​ധ്യ​മാ​വ​​ട്ടെ​യെ​ന്നും ആ​ശം​സ​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayShura CouncilQatarRulers
News Summary - Rulers Wished Qatar on National Day
Next Story