ആർ.എസ്.സി 'സാഹിത്യോത്സവ്' പോസ്റ്റർ പ്രകാശനം
text_fieldsപതിനഞ്ചാമത് ആർ.എസ്.സി 'സാഹിത്യോത്സവ്' പോസ്റ്റർ പ്രകാശനം
മനാമ: കലാലയം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന പതിനഞ്ചാമത് ആർ.എസ്.സി നാഷനൽ സാഹിത്യോത്സവിന്റെ പോസ്റ്റർ ഐ.സി.എഫ് നാഷനൽ ചെയർമാൻ അബൂബക്കർ ലത്തീഫി സുലൈമാൻ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ഹമദ് ടൗണിലെ കാനൂഹാളിൽ നടന്ന ഐ.സി.എഫ് മദ്രസ കലോത്സവത്തിന്റെ പ്രൗഢമായ വേദിയിലായിരുന്നു പ്രകാശന ചടങ്ങ്. എല്ലാ വർഷവും നടത്തുന്ന സാഹിത്യോത്സവിൽ ബഡ്സ്, കിഡ്സ്, പ്രൈമറി ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 80 ഇന മത്സരങ്ങളാണ് നടക്കുന്നത്. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ മത്സരിച്ച് വിജയിച്ചെത്തുന്ന 500 പ്രതിഭകൾ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
ഐ.സി.എഫ്.ഐ.സി ഇൻറർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റുമാരായ എം.സി അബ്ദുൽ കരീം ഹാജി, സൈനുദ്ദീൻ സഖാഫി, ഐ.സി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി ഷമീർ പന്നൂർ, എസ്.ജെ.എം ബഹ്റൈൻ പ്രസിഡൻറ് മമ്മൂട്ടി മുസ്ലിയാർ, എസ്.ജെ.എം ബഹ്റൈൻ ജനറൽ സെക്രട്ടറി നസീഫ് അൽഹസനി, കെസിഎഫ് നാഷനൽ ചെയർമാൻ ജമാൽ ഹാജി വിട്ടാൽ, റഫീഖ് ലത്വീഫി, ഉസ്മാൻ സഖാഫി, മുഹ്സിൻ മദനി, ശംസുദ്ദീൻ സുഹ്രി, ഹകീം സഖാഫി കിനാലൂർ, മുഹമ്മദ് വി.പി.കെ, റസാഖ് ബദവി, റഹീം സഖാഫി വരവൂർ, കലന്തർ ശരീഫ്, ശിഹാബ് പരപ്പ, മൻസൂർ അഹ്സനി, ജഅ്ഫർ ശരീഫ്, മുഹമ്മദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് മത്സരാർഥികൾക്കുള്ള രജിസ്ട്രേഷന് 3238 2484 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

