ആർ.എസ്.സി മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനം
text_fieldsആർ.എസ്.സി മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപന സംഗമത്തിന്റെ ഉദ്ഘാടനം ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി നിർവഹിക്കുന്നു
മനാമ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ബഹ്റൈനിലും നടന്നു. സമ്മേളന പ്രഖ്യാപനം ഓൺലൈനിലൂടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. നവംബർ 26ന് സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ മുപ്പതാം വാർഷികാഘോഷങ്ങൾ സമാപിക്കും. ഇതിന്റെ ഭാഗമായി പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
ത്രൈവ് -ഇൻ എന്ന ശീർഷകത്തിൽ ബഹ്റൈൻ നാഷനൽ തലത്തിൽ നടന്ന ആർ.എസ്.സി മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപന സംഗമത്തിന്റെ ഉദ്ഘാടനം ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി നിർവഹിച്ചു. പ്രവാസികളായ യുവാക്കളുടെയും വിദ്യാർഥികളുടെയും പുരോഗതിക്ക് ധർമാധിഷ്ഠിതമായ ഇടപെടൽ നടത്തേണ്ടതിന്റെ അനിവാര്യതയെ സഖാഫി ഓർമപ്പെടുത്തി. അഹ്മദ് ജുനൈദ് സൈനുദ്ദീൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ആറു മാസക്കാലത്തെ പദ്ധതിയുടെ അവതരണം ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്ല രണ്ടത്താണിയും അഡ്വ. ഷബീർ അലിയും ചേർന്ന് നിർവഹിച്ചു.
സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാലയുടെ നാൾവഴികളും നിർവഹിക്കുന്ന ദൗത്യവും സംബന്ധിച്ച ‘രിസാല ഓർബിറ്റ്’ എന്ന സെഷന് ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി. പുതിയ രിസാല കാമ്പയിനിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ചെയർമാൻ മുനീർ സഖാഫി അധ്യക്ഷതവഹിച്ചു. അബ്ദുറഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, പ്രവാസി രിസാല സബ് എഡിറ്റർ വി.പി.കെ. മുഹമ്മദ്, കെ.സി.എഫ് നാഷനൽ സെക്രട്ടറി ഹാരിസ് സമ്പ്യ, ഡി.കെ.എസ്.സി സെക്രട്ടറി നൗഷാദ് എന്നിവർ ആശംസ നേർന്നു. അഷ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.