ആര്.എസ്.സി ഗ്ലോബല്‍ സമ്മിറ്റിന് ഇന്നുതുടക്കം
text_fieldsമനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് ആരംഭിക്കും. മേയ് 9, 10 തീയതികളില്‍ സനദ് ബാബാസിറ്റി ഹാളിലാണ് സമ്മിറ്റിന് വേദിയൊരുക്കിയിരിക്കുന്നത്. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ 22 നാഷനലുകളില്നിന്ന് 200 ല്‍പരം പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മിറ്റിൽ വ്യത്യസ്ത പഠനങ്ങളും ചര്‍ച്ചകളും അവതരണങ്ങളും നടക്കും. സമ്മിറ്റിന്റെ ഒന്നാം ഘട്ടം മേയ് 4, 5 തീയതികളിൽ ഓൺലൈനിൽ നടന്നു. പേരോട് അബ്ദുറഹ്മാന് സഖാഫിയായിരുന്നു ചര്‍ച്ച സെഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
പ്രവാസി വിദ്യാര്‍ഥികളും യുവതയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ആശയ സംവേദന വേദിയായി ബഹ്റൈനിൽ നടക്കുന്ന ഏഴാമത് ഗ്ലോബൽ സമ്മിറ്റ് മാറും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സെക്രട്ടറി മജീദ് കക്കാട്, ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാർ സഖാഫി ഒമാൻ തുടങ്ങിയവര്‍ സംബന്ധിക്കും.
സമ്മിറ്റിലെ വിവിധ സെഷനുകള്‍ക്ക് സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി.ആര്. കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി. എ. അലി അക്ബര്‍, ജാബിർ അലി, ചെമ്പ്രശേരി അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാട്ടിൽ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ്, സകരിയ ശാമിൽ ഇർഫാനി, ഹബീബ് മാട്ടൂൽ തുടങ്ങിയവർ നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

