Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആർ.എസ്.സി ബുക്ക്‌...

ആർ.എസ്.സി ബുക്ക്‌ ടെസ്റ്റ്‌ 2023: പരീക്ഷ തീയതിയിൽ മാറ്റം

text_fields
bookmark_border
ആർ.എസ്.സി ബുക്ക്‌ ടെസ്റ്റ്‌ 2023: പരീക്ഷ തീയതിയിൽ മാറ്റം
cancel

മ​നാ​മ: പ്ര​വാ​ച​ക​ന്റെ ജ​ന്മ​ദി​ന മാ​സ​മാ​യ റ​ബീ​ഉ​ൽ അ​വ്വ​ലി​ൽ പ്ര​വാ​സ​ലോ​ക​ത്തെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ബു​ക്ക്‌ ടെ​സ്റ്റി​ന്റെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഒ​ക്ടോ​ബ​ർ 29 രാ​ത്രി 11 മ​ണി വ​രെ​യും ഫൈ​ന​ൽ പ​രീ​ക്ഷ ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടു മ​ണി മു​ത​ൽ ന​വം​ബ​ർ നാ​ലി​ന് രാ​ത്രി 11 മ​ണി​യു​ടെ​യും ഇ​ട​യി​ലാ​യി എ​ഴു​താ​വു​ന്ന രീ​തി​യി​ലും പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ​തി​ന​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ ബു​ക്ക്‌ ടെ​സ്റ്റ് ഐ.​പി.​ബി പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​ഫാ​റൂ​ഖ്‌ ന​ഈ​മി അ​ൽ ബു​ഖാ​രി​യു​ടെ ‘മു​ഹ​മ്മ​ദ് ന​ബി’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ്.ഓ​ൺ​ലൈ​നി​ലൂ​ടെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ യോ​ഗ്യ​ത ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫാ​റൂ​ഖ് ന​ഈ​മി​യു​ടെ​ത​ന്നെ ‘ദി ​ഗൈ​ഡ് ഈ​സ്‌ ബോ​ൺ’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ടെ​സ്റ്റ്‌.

ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന വി​ജ​യി​ക്ക് 50,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും സ​മ്മാ​ന​മാ​യി ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ന​ൽ​കും. വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10,000 രൂ​പ​യും 5000 രൂ​പ​യും കാ​ഷ് പ്രൈ​സാ​യി ന​ൽ​കും.

ഗ്ലോ​ബ​ൽ​ത​ല സ​മ്മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ​ത​ല വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കും. പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നും +973 35441580 (വാ​രി​സ് ന​ല്ല​ളം), +973 33286525 (അ​ബ്ദു​റ​ഹ്മാ​ൻ പി.​ടി), +973 35982293 (അ​ഷ്റ​ഫ് മ​ങ്ക​ര) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam DateRSC Book Test
News Summary - RSC Book Test 2023: Change in Exam Date
Next Story