Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ർ.​എ​സ്.​സി...

ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്-23: പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്-23: പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
cancel
camera_alt

ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്-23 പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​മാ​യ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ പ​തി​മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​സ്.​എ​സ്.​എ​ഫ് കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി നി​ർ​വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ 20ന് ​സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും 27ന് ​സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി​യും അ​ൽ മ​ഖ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​യു​മാ​യി​രു​ന്ന ചി​ത്താ​രി ഹം​സ മു​സ്‍ലി​യാ​രു​ടെ അ​നു​സ്മ​ര​ണ വേ​ദി​യി​ലാ​ണ് സാ​ഹി​ത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്ന​ത്.

ഐ.​സി.​എ​ഫ്, അ​ൽ മ​ഖ​ർ നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ഉ​സ്മാ​ൻ സ​ഖാ​ഫി, സി​യാ​ദ് വ​ള​പ​ട്ട​ണം, ഷാ​ന​വാ​സ് മ​ദ​നി, മു​സ്ത​ഫ ഹാ​ജി ക​ണ്ണ​പു​രം, റ​ഫീ​ഖ് ല​ത്വീ​ഫി, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ആ​ർ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ സ​ഖാ​ഫി, അ​ഷ്‌​റ​ഫ്‌ മ​ങ്ക​ര, സ​ഫ്‌​വാ​ൻ സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ആ​ർ.​എ​സ്.​സി​യു​ടെ യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ ഘ​ട​ക​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് നാ​ഷ​ന​ൽ മ​ത്സ​രം അ​ര​ങ്ങേ​റു​ക.

കാ​മ്പ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും മ​ത്സ​രി​ക്കാ​വു​ന്ന സാം​സ്കാ​രി​ക സ​ർ​ഗ​മേ​ള​യാ​ണ് സാ​ഹി​ത്യോ​ത്സ​വ്. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ഖ​വാ​ലി, സൂ​ഫി ഗീ​തം, കാ​ലി​ഗ്ര​ഫി, മാ​ഗ​സി​ൻ ഡി​സൈ​ൻ, ക​വി​ത, ക​ഥ, പ്ര​ബ​ന്ധം തു​ട​ങ്ങി 85 സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. പ്രീ ​കെ.​ജി മു​ത​ൽ പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ ത​ല​ങ്ങ​ളി​ലാ​യി 30 വ​യ​സ്സു വ​രെ​യു​ള്ള ആ​ർ​ക്കും മ​ത്സ​രി​ക്കാം. ര​ജി​സ്ട്രേ​ഷ​ന് http://www.kalalayam.rsconline.org/Register.aspx എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ബ​ഹ്റൈ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഷീ​ദ് തെ​ന്ന​ല +97332135951, ശി​ഹാ​ബ് ഉ​സ്താ​ദ് +97333654786 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaPoster ReleaseRSC BahrainLiterary Festival-23
News Summary - RSC Bahrain Expatriate Literary Festival-23: Poster Release Carried
Next Story