ആർ.എസ്.സി ബഹ്റൈൻ ഇക്കോ വൈബ് ഫോട്ടോഗ്രഫി മത്സരം
text_fieldsമനാമ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ‘ഇക്കോ വൈബിന്റെ’ ഭാഗമായി ബഹ്റൈനിലെ മലയാളികൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതിയിലെ കൗതുകങ്ങളെന്ന ആശയം ഉൾക്കൊള്ളുന്ന ഫോണിലോ കാമറയിലോ സ്വന്തം പകർത്തിയ ചിത്രമാണ് മത്സരത്തിനു പരിഗണിക്കുക.
ചിത്രം 36087941 എന്ന വാട്സ്ആപ് നമ്പറിലേക്ക് ജൂൺ ഇരുപത്തഞ്ചിനുമുമ്പ് അയക്കണം. വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും.
ഇക്കോ വൈബ് കാമ്പയിന്റെ ഭാഗമായി ബഹ്റൈനിൽ ഇരുനൂറോളം പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ നടന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, ശുചീകരണ യത്നം, ലഘുലേഖ വിതരണം, ഇക്കോ ക്വിസ് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നുവരുന്നതായി ബഹ്റൈൻ നാഷനൽ കലാലയം സെക്രട്ടറിമാരായ അബ്ദു റഷീദ് തെന്നല, സഫ്വാൻ സഖാഫി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

