Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോയൽ വനിത...

റോയൽ വനിത യൂനിവേഴ്​സിറ്റിയിൽ ബിരുദധാന ചടങ്ങ്​ നടത്തി

text_fields
bookmark_border
റോയൽ വനിത യൂനിവേഴ്​സിറ്റിയിൽ  ബിരുദധാന ചടങ്ങ്​ നടത്തി
cancel
camera_alt????? ???? ?????????????????? ????? 11 ?? ???????? ???????

മനാമ: റോയൽ വനിത യൂനിവേഴസിറ്റിയിൽ 11 ാം ബിരുദധാന ചടങ്ങ്​ നടത്തി. വനിത സുപ്രീം കൗൺസിൽ പ്രസിഡൻറ്​ പ്രിൻസ്​ സബീഖ ബ ിൻത്​ ഇബ്രാഹീം ആൽ ഖലീഫയുടെ പ്രതിനിധി, അൽ മബറാഹ്​ ആൽ ഖലീഫ ഫൗണ്ടേഷ​​െൻറ വൈസ്​ ചെയർപേഴ്​സൻ ശൈഖ നയ്​ല ബിൻത്​ ഹമദ്​ ബിൻ ഇബ്രാഹീം ആൽ ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു ബഹ്​റൈൻ ഗൾഫ്​ കൺവൻഷൻ ഹോട്ടലിൽ ചടങ്ങ്​ നടന്നത്​. റോയൽ വനിത യൂനിവേഴ്​സിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈഖ നയ്​ല, സ്ഥാപനത്തി​​െൻറ അക്കാദമിക്​ നേട്ടങ്ങളെ എടുത്തുപറഞ്ഞു.

തൊഴിൽ വിപണിയിലേക്ക്​ ആവശ്യമായ നൈപുണ്യം നൽകുകയും സമസ്​ത മേഖലകളിലേക്കും ബഹ്​റൈൻ സ്​ത്രീകൾക്ക്​ നേട്ടവും മികവും നൽകി സജ്ജരാക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. 123 വിദ്യാർഥിനികളിൽ കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ നിന്ന് 48 പേരും കോളേജ് ഓഫ് ബിസിനസ് ആൻറ്​ ഫിനാൻഷ്യൽ സയൻസസിൽ നിന്ന് 48 പേരും കോളേജ് ഓഫ് ലോയിൽ നിന്ന് 27 പേരും ബിരുദമെടുത്തവരിൽ ഉൾപ്പെടുന്നു. ബിരുദധാന ചടങ്ങ്​ വിജയകരമാക്കിയവർക്ക്​ യൂനിവേഴ്​സിറ്റി ആക്​ടിങ്​ പ്രസിഡൻറ്​ ഡോ.ദാവീദ്​ സ്​റ്റെവാർട്ട്​ കടപ്പാട്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsroyal vanitha university
News Summary - royal vanitha university-bahrain-gulf news
Next Story