റോയൽ റംബിൾ ചാരിറ്റി ബോക്സിങ് ഡിന്നർ നവംബർ 29ന്
text_fieldsറോയൽ റംബിൾ ചാരിറ്റി ബോക്സിങ് ഡിന്നറിന്റെ മൂന്നാം പതിപ്പ് സംബന്ധിച്ച വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: റോയൽ റംബിൾ ചാരിറ്റി ബോക്സിങ് ഡിന്നറിന്റെ മൂന്നാം പതിപ്പ്, നവംബർ 29ന് ക്രൗൺ പ്ലാസയിൽ നടക്കും. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരം ബോക്സിങ് ആവേശം ബഹ്റൈനിലെ കായികപ്രേമികൾക്ക് അനുഭവവേദ്യമാക്കും.
ഒപ്പം കാരുണ്യപ്രവർത്തനങ്ങൾക്ക് സഹായകരമാകുകയും ചെയ്യുമെന്ന് ക്രൗൺ പ്ലാസയിൽ നടന്ന വാർത്തസമ്മേളനത്തിൽ ടെക്നിക്കൽ ഡെവലപ്മെന്റ് മാനേജരും ദേശീയ പരിശീലകനുമായ ടോണി ഡേവിസ് പറഞ്ഞു. മികച്ച ഭക്ഷണം ആസ്വദിക്കാനും അതോടൊപ്പം ആവേശകരമായ ബോക്സിങ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമുള്ള വേദിയാണ് ഒരുക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മത്സരത്തിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. മുൻ പതിപ്പുകൾ വിജയകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റിക്കുവേണ്ടി ഇത്തരം പരിപാടിക്ക് ക്രൗൺ പ്ലാസ വേദിയാകുന്നത് അഭിമാനകരമാണെന്ന് ക്രൗൺ പ്ലാസ ജനറൽ മാനേജർ, ചാർബെൽ ഹന്ന പറഞ്ഞു. പുതുതായി നവീകരിച്ച ബോൾറൂമിലാണ് ഇവന്റ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

