Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോയൽ ലൈഫ് സേവിങ് പത്ത് വർഷത്തിനിടെ മുങ്ങിമരണത്തിൽനിന്ന് രക്ഷിച്ചത് 500 ഓളം പേരെ

text_fields
bookmark_border
റോയൽ ലൈഫ് സേവിങ് പത്ത് വർഷത്തിനിടെ മുങ്ങിമരണത്തിൽനിന്ന് രക്ഷിച്ചത് 500 ഓളം പേരെ
cancel

മനാമ: ബഹ്‌റൈനിലെ കടൽ തീരങ്ങളിലും മറ്റും ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുന്ന റോയൽ ലൈഫ് സേവിംഗ് ബഹ്‌റൈൻ (ആർ.എൽ.സി.ബി) കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 500-ഓളം ആളുകളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചതായി റിപ്പോർട്ട്. ഇക്കാലയളവിൽ 20,000ത്തിലധികം മുൻകരുതൽ ഇടപെടലുകളും സംഘടന നടത്തിയിട്ടുണ്ട്. ശൈഖ നൈല ബിൻത് ഹമദ് ബിൻ ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ 2016 ഒക്ടോബറിൽ സ്ഥാപിതമായ ആർ.എൽ.സി.ബി, 2017 ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്.

വെറും രണ്ട് ജീവനക്കാരുമായി തുടങ്ങിയ ഈ സംഘടന ഇന്ന് 50 മുഴുവൻ സമയ ജീവനക്കാരും സന്നദ്ധപ്രവർത്തകരുമുള്ള വലിയൊരു പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. അത്യാഹിതങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അവ തടയുന്നതിനാണ് സംഘടന മുൻഗണന നൽകുന്നതെന്ന് ജനറൽ മാനേജർ സാം റഹ്മാൻ പറഞ്ഞു. നീന്തൽ അറിയാവുന്നവർ പോലും ക്ഷീണം, പരിഭ്രാന്തി, പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന കടൽ സാഹചര്യങ്ങൾ എന്നിവ കാരണം അപകടത്തിൽ പെടാമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിവിധ രാജ്യക്കാരായ 500-ലധികം ലൈഫ് ഗാർഡുകളെയാണ് ആർ.എൽ.സി.ബി പരിശീലിപ്പിച്ചത്. കുട്ടികളിൽ ജല സുരക്ഷാ അവബോധം വളർത്തുന്നതിനായി 2021-ൽ ആരംഭിച്ച ‘റൂക്കി ബീച്ച് ലൈഫ് സേവിംഗ് ക്ലബ്ബിൽ’ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു. ബഹ്‌റൈനിലെ ഓരോ വ്യക്തിക്കും ജല സുരക്ഷയെക്കുറിച്ചുള്ള അറിവും നീന്തൽ പരിശീലനവും ഉറപ്പാക്കുകയാണ് സംഘടനയുടെ അടുത്ത പത്തുവർഷത്തെ ലക്ഷ്യം. പബ്ലിക് ബീച്ചുകളിൽ പ്രൊഫഷണൽ ലൈഫ് ഗാർഡ് സേവനങ്ങൾ വ്യാപിപ്പിക്കാനും എ.ഇ.ഡി സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സംഘടന ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Life Saving rescued about 500 people from drowning in ten years
Next Story