റോയൽ ഗാർഡ് റമദാൻ സ്പോർട്സ് ടൂർണമെന്റിന് സമാപനം
text_fieldsമത്സരത്തിൽ ജേതാക്കളായ റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് ടീമിന്റെ കമാൻഡർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് ശൈഖ് നാസർ സമ്മാനം കൈമാറുന്നു
മനാമ: റോയൽ ഗാർഡ് റമദാൻ സ്പോർട്സ് ടൂർണമെന്റിന് സമാപനം. റോയൽ ഗാർഡ് ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ സന്നദ്ധത വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കായിക മത്സരത്തിൽ റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് ടീം ജേതാക്കളായി. മത്സരത്തിന്റെ സമാപന സംഗമത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്നിഹിതനായിരുന്നു.
ജേതാക്കളായ റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് ടീമിനുള്ള സമ്മാനം റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് ശൈഖ് നാസർ കൈമാറി. വിവിധ മത്സരത്തിൽ പങ്കെടുത്തവരുടെ പ്രകടനത്തെ പ്രശംസിച്ച ശൈഖ് നാസർ മറ്റു വിജയികളെയും ആദരിച്ചു. ശാരീരികക്ഷമത വർധിപ്പിക്കുന്നതിന് കായിക മത്സരങ്ങൾക്കുള്ള പ്രാധാന്യം ശൈഖ് നാസിർ ചൂണ്ടിക്കാട്ടി. പരിപാടി സംഘടിപ്പിച്ചവരെ അഭിനന്ദിച്ച അദ്ദേഹം മത്സരാർഥികളുടെ അസാമാന്യ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഈ വർഷത്തെ റോയൽ ഗാർഡ് സ്പോർട്സ് ടൂർണമെന്റിൽ പാഡൽ, ഫുട്ബാൾ, ക്രോസ്ഫിറ്റ്, നീന്തൽ മത്സരം, 4x200 മീറ്റർ റിലേ ഓട്ടമത്സരം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കായിക, സൈനിക മത്സരങ്ങൾ ഉണ്ടായിരുന്നു രണ്ട് കിലോമീറ്റർ മാർച്ച്, ഷൂട്ടിങ്, ഓഫിസർമാർക്കും ഉദ്യോഗസ്ഥർക്കും നാല് കിലോമീറ്റർ ക്രോസ് കൺട്രി, ബോട്ട് റോയിങ് തുടങ്ങിയവയും മത്സരത്തിന്റെ ഭാഗമായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

