Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ നിന്ന്​...

ബഹ്​റൈനിൽ നിന്ന്​ വീണ്ടും നല്ലവാർത്ത; റോയി സ്​കറിയ 40 സെന്‍റ്​ നൽകും

text_fields
bookmark_border
roy-scaria
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്നൊ​രാ​ൾകൂ​ടി കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ ​യി ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കും. നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​പൊ​യ്ക സ്വ​ദേ​ശി റോ​യി സ്​​ക​റി​യ ആ​ണ്​ ത​​െൻറ 40 സ​െൻറ്​ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​ർ എം.​എ​ ൽ.​എ പി.​വി. അ​ൻ​വ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള റീ​ബി​ൽ​ഡ്​ നി​ല​മ്പൂ​ർ ഇ​നി​ഷ്യേ​റ്റീ​വി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ന​ൽ​കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റോ​യി പ​റ​ഞ്ഞു.

പ്ര​ള​യ​സ​മ​യ​ത്ത്​ നി​ല​മ്പൂ​രി​ൽ ആ​യി​രു​ന്ന റോ​യി​യും കു​ടും​ബ​വും അ​ടു​ത്തു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഒ​റ്റ​രാ​ത്രി​ക്കൊ​ണ്ട്​ ​പ്ര​ള​യ​ത്തി​​െൻറ ഫ​ല​മാ​യി ജീ​വി​ത​ത്തി​ലെ സ​ർ​വ​തും ന​ഷ്​​ട​മാ​യ മ​നു​ഷ്യ​രെ​യാ​ണ്​ ക​വ​ള​പ്പാ​റ​യി​ലെ ക്യാ​മ്പു​ക​ളി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ റോ​യി പ​റ​ഞ്ഞു. എ​ല്ലാം ന​ഷ്​​ട​മാ​യി എ​ന്ന ദൈ​ന്യ​ത​യു​മാ​യി വാ​വി​ട്ട്​ ക​ര​യു​ക​യാ​യി​രു​ന്നു പ​ല​രും. അ​വ​രു​ടെ ഭൂ​മി ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത്​ മ​ല​യി​ടി​ഞ്ഞു​വ​ന്ന വ​ൻ​പാ​റ​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ളും.

ഇ​നി അ​വ​ർ​ക്ക്​ അ​വി​ടെ താ​മ​സി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ത​ന്നെ​ക്കൊ​ണ്ട്​ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യ​ണം എ​ന്ന്​ വി​ചാ​രി​ച്ച​ത്. തു​ട​ർ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ളോ​ട്​ കാ​ര്യം പ​റ​ഞ്ഞു. അ​വ​രും ‘ക​ട്ട​സ​പ്പോ​ർ​ട്ട്​’​ ആ​യ​േ​താ​ടെ തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട്​ പോ​കു​ക​യാ​യി​രു​ന്നു. 2013 മു​ത​ൽ ബ​ഹ്റൈ​നി​ൽ പ്ര​വാ​സം ആ​രം​ഭി​ച്ച റോ​യ് സ്ക​റി​യ ടെ​സ്റ്റിം​ഗ് ആ​ൻ​ഡ്​ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ലെ എ​സ്.​ജി.​എ​സ് എ​ന്ന സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:behringulf newsmalayalam newsflood 2019Roy Scarialand Donation
News Summary - Roy Scaria Donate 40 Cent Land for Flood Victims -Gulf News
Next Story