Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികളും ഉണ്ടാക്കി...

കുട്ടികളും ഉണ്ടാക്കി ‘കുഞ്ഞുറോബോട്ടുകൾ’

text_fields
bookmark_border
കുട്ടികളും ഉണ്ടാക്കി ‘കുഞ്ഞുറോബോട്ടുകൾ’
cancel

മനാമ: ‘സൈൻ ബഹ്​റൈൻ’ കുട്ടികൾക്കായി റോബോട്ടിക്​സ്​ ശിൽപ്പശാല സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളാണ്​ മാതാപിതാക്കളോടൊപ്പം റോബോട്ടുകളെ കുറിച്ചറിയാൻ എത്തിയത്​. റോബോട്ടുകളുടെ ലോക​ത്തെ കുറിച്ച്​ ബഹ്​റൈനിലെ പ്രമുഖ റോബോട്ടിക്​സ്​ പരിശീലകനായ ജലീൽ അഷറഫ്​  പരിചയപ്പെടുത്തി. മനുഷ്യൻ ചെയ്യുന്നപോലുള്ള വിവിധ പ്രവൃത്തികൾ ചെയ്യുന്ന യന്ത്രമനുഷ്യൻ ഇന്ന്​ സാധാരണയായി കഴിഞ്ഞിരിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യ​​​​െൻറ നിയന്ത്രണത്തിലാണ്​ റോബോട്ടുകൾ.  മനുഷ്യ​​​​െൻറ മസ്​തിഷ്​കവും ഹൃദയവും മനസും വികാര വിചാരങ്ങളും അവക്ക്​ ഇല്ല. 

എന്നാൽ അതിനെയും മറികടക്കുന്ന പരീക്ഷണങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്​ കുട്ടികൾക്കായി റോബോർട്ടുകളുടെ ഭാഗങ്ങൾ നൽകി. അവ കൂട്ടിയോജിപ്പിക്കാനും പ്രവർത്തിക്കാനുമുള്ള നിർദേശങ്ങളും നൽകി. ഗൂഗിൾ പ്ലെയിൽ നിന്ന്​ മൊബൈൽ ആപ്പ്​ ഫോണുകളിലേക്ക്​ അപ്​ലോഡ്​ ചെയ്​തശേഷം അവ കൊണ്ട്​ റോബോട്ടുകളെ പ്രവർത്തിപ്പിക്കാനുള്ള അവസരവും നൽകി. കഴിഞ്ഞ ദിവസം മൂന്ന്​ സമയ ക്രമീകരണങ്ങളിലൂടെയാണ്​  ശിൽപ്പശാല നടത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrobots
News Summary - robots-bahrain-gulf news
Next Story