ബഹ്​റൈനിൽ കോവിഡ്​ ചികിത്സക്ക്​ റോ​േബാട്ടുകളും

20:13 PM
26/05/2020
bahrain-robot
കോവിഡ്​ ചികിത്സക്ക്​ നിയോഗിച്ചിരിക്കുന്ന റോബോട്ട്​

മനാമ: കോവിഡ്​ രോഗികളുടെ ചികിത്സക്ക്​ ബഹ്​റൈനിൽ റോബോട്ടുകളുടെ സേവനം ഉപയോഗിച്ച്​ തുടങ്ങി. പരീക്ഷണാടിസ്​ഥാനത്തിൽ ഇബ്രാഹിം ഖലീൽ കാനൂ ഹെൽത്​ സ​െൻററിലെ ​െഎസൊലേഷൻ കേന്ദ്രത്തിലാണ്​ മൂന്ന്​ റോബോട്ടുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്​. 

ആദ്യ റോബോട്ട്​ രോഗികൾക്ക്​ മരുന്നും ഭക്ഷണവും എത്തിച്ച്​ നൽകും. രോഗിയുടെ മുഖം തിരിച്ചറിയാനും റോബോട്ടിന്​ കഴിവുണ്ട്​. ഇൗ റോബോട്ടി​​െൻറ സഞ്ചാരം കൺട്രോർ റൂമിൽ നിരീക്ഷിക്കും. രോഗിക്ക്​ ഡോക്​ടറുമായി റോബോട്ട്​ മുഖേന സംസാരിക്കാനും കഴിയും. 

ഇതുവഴി ആരോഗ്യ പ്രവർത്തകർക്ക്​ രോഗിയുമായി നേരിട്ട്​ സമ്പർക്കത്തിലേർപ്പെടുന്നത്​ 80 ശതമാനം കുറക്കാനാകും. രണ്ടാമത്തെ റോബോട്ടും മരുന്നും ഭക്ഷണവും രോഗിക്ക്​ എത്തിക്കും. അതിനുപുറമേ, ഇ.കെ.ജി, ശ്വസനോപകരണങ്ങൾ, മൈക്രോസ്​കോപ്പ്,​ രക്​തസമ്മർദ്ദം അളക്കുന്ന ഉപകരണം തുടങ്ങിയവയും ഇതിൽ ഘടിപ്പിക്കാം. രോഗിയുടെ ശരീരോഷ്​മാവ്​ പരിശോധിക്കാൻ​ തെർമൽ കാമറയും ഇതിലുണ്ടാകും. 

കൂടാതെ, ഉയർന്ന ശരീരോഷ്​മാവുള്ള ആളുകൾ അകത്തുകടക്കുന്നത്​ തടയാൻ പ്രവേശന കവാടങ്ങളിലും ഇൗ റോബോട്ടി​​െൻറ സേവനം ഉപയോഗിക്കാം. ശരീരോഷ്​മാവ് 37.3 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ റോബോട്ട്​ മുന്നറിയിപ്പ്​ ശബ്​ദം പുറപ്പെടുവിക്കും. 

മൂന്നാമത്തെ റോബോട്ട്​ ​െഎസൊലേഷൻ മുറികളിൽ അണുനശീകരണം നടത്തും. ജോലി തുടങ്ങുന്നതിന്​ മുമ്പ്​ വിവിധ ഭാഷകളിൽ സന്ദേശം നൽകാനും റോബോട്ട്​ മിടുക്കനാണ്​. റോബോട്ടുകളെ ചികിത്സക്ക്​ ഉപയോഗിക്കുന്നതിലൂടെ ബഹ്​റൈനിലെ മെഡിക്കൽ രംഗം കുതിച്ചുചാട്ടത്തിന്​ സാക്ഷ്യം വഹിച്ചിരിക്കുകയാണെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറിയും പദ്ധതിയുടെ ചുമതല വഹിക്കുന്നയാളുമായ പ്രഫ. ഫാത്തിമ അബ്​ദുൽ വാഹിദ്​ അൽ അഹ്​മദ്​ പറഞ്ഞു. രോഗ നിർണയത്തിലും ചികിത്സയിലും അടിസ്​ഥാനപരമായ മാറ്റമുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നും അവർ പറഞ്ഞു. 

നിലവിലുള്ള രോഗിക​ളെ ചികിത്സിക്കാൻ ഡോക്​ടർമാരെയും നഴ്​സുമാരെയും സഹായിക്കുകയാണ്​ റോബോട്ടുകൾ ചെയ്യുക. പരീക്ഷണം വിജയിച്ചാൽ കുടുതൽ റോബോട്ടുകളെ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്​. രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ നേരിട്ട്​ ഇടപഴകുന്നത്​ കുറക്കാൻ റോബോട്ടുകളുടെ സേവനം സഹായിക്കും. ഇതുവഴി, ആരോഗ്യ പ്രവർത്തകർക്ക്​ രോഗഭീഷണിയിൽനിന്ന്​ സംരക്ഷണം നൽകാനും കഴിയും. ബഹ്​റൈനിലെ ഫ്രഞ്ച്​ കമ്പനിയുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. 
 

Loading...
COMMENTS