കവർച്ച: രണ്ടു സ്ത്രീകൾ റിമാൻഡിൽ
text_fieldsമനാമ: 4000 ദീനാർ കവർന്ന കേസിൽ രണ്ടു സ്ത്രീകൾ പിടിയിലായതായി ദക്ഷിണ മേഖല ഗവർണറേറ്റ് പ്രോസിക്യൂഷൻ ഹെഡ് അറിയിച്ചു.
ദക്ഷിണ മേഖല പൊലീസിൽ ലഭിച്ച പരാതിപ്രകാരമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. 4000 ദീനാർ അടങ്ങിയ പഴ്സ് ഒരു ഷോപ്പിങ് മാളിൽവെച്ച് നഷ്ടപ്പെട്ടതായാണ് പരാതി. പ്രതികൾ നേരത്തേയും സമാനമായ സംഭവങ്ങളിൽ പ്രതികളാണ്. ഇവരിൽനിന്നും പണവും ബാഗും കണ്ടെത്തുകയും ചെയ്തു. ഷോപ്പിങ് മാളിലെ കാമറയിൽ പതിഞ്ഞ വിഡിയോ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്യുകയും സംഖ്യ ഉടമക്ക് തിരിച്ചേൽപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

