ഭീഷണിപ്പെടുത്തി കവർച്ച: നാലു പേർ പിടിയിൽ
text_fieldsമനാമ: ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ നാലു പ്രതികളെ കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് പിടികൂടി. 18നും 39നുമിടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ഏഷ്യൻ വംശജരെ മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ പണം, പേഴ്സ്, മൊബൈൽ ഫോൺ, ബാങ്ക് കാർഡ് എന്നിവ കവർന്നത്. കാപിറ്റൽ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പരാതികളുണ്ടായിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.