റോ​ഡ്​ സു​ര​ക്ഷാ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഡ്രോ​ണു​മാ​യി ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​

08:11 AM
22/05/2020
ട്രാഫിക്​ ഡയറക്​ടറേറ്റ്​ ഡ്രോൺ ഉപയോഗിച്ച്​ നടത്തുന്ന ബോധവത്​കരണത്തിൽനിന്ന്​
മ​നാ​മ: റോ​ഡ്​ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഡ്രോ​ണി​​െൻറ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്. വി​വി​ധ ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ​യും ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണം. സു​ര​ക്ഷി​ത​മാ​യി റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റ്​ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്​ ന​ൽ​കു​ന്ന​ത്. കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലാ​ണ്​ പ്ര​ധാ​ന​മാ​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്. 
 
Loading...
COMMENTS