വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനം: മൂന്നാം ഘട്ട നിർമാണം ആരംഭിച്ചു
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി റോഡ് ശൃംഖല വികസിപ്പിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിമാനത്താവളത്തിലേക്കും അനുബന്ധ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.
റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ തുടർച്ചയായി നടപ്പിലാക്കി വരികയാണെന്ന് പൊതുമരാമത്ത് മന്ത്രി എഞ്ചിനീയർ ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് അറിയിച്ചു.
അറാദ്, ഖലീഫ അൽ കബീർ റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ അടിയന്തിര യു-ടേണിനായി പുതിയ മേൽപ്പാലം നിർമ്മിക്കും. വിമാനത്താവളത്തിൽ നിന്ന് റോഡ് 2403, അറാദ് റോഡ് എന്നിവ വഴി പുറത്തുകടക്കുന്ന വാഹനങ്ങൾക്ക് അറാദ്, അൽ ഹിദ്ദ് മറ്റ് പ്രദേശങ്ങളിലേക്ക് പടിഞ്ഞാറൻ ദിശയിൽ തിരിഞ്ഞുപോകാൻ ഇത് സഹായകമാകും.
കൂടാതെ അറാദ് റോഡിലെയും ഖലീഫ അൽ കബീർ റോഡിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിരവധി ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും. അറാദ് റോഡ് - റോഡ് 2403, അറാദ് റോഡ് - ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് റോഡ്, ദോഹത്ത് അറാദിന് സമീപമുള്ള ഖലീഫ അൽ കബീർ റോഡ് - റോഡ് 2403 എന്നീ ജംഗ്ഷനുകളിലെ സിഗ്നലുകളാണ് ഒഴിവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

