അനധികൃത റോഡ് തടസ്സങ്ങള്‍ നീക്കം ചെയ്തു
text_fieldsമനാമ: ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക് കീഴില്‍ റിഫയിലെ റോഡ് തടസ്സപ്പെടുത്തിയുള ്ള നിയമലംഘനങ്ങള്‍ നീക്കം ചെയ്തു. 907,909 േബ്ലാക്കുകളിലെ വിവിധ റോഡുകളിലെ തടസ്സങ്ങളും ലംഘനങ്ങളുമാണ് നീക്കം ചെയ്തത്. റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള എടുപ്പുകള്‍, വെച്ചു കെട്ടലുകള്‍, അനധികൃത നിര്‍മാണം എന്നിവ നീക്കം ചെയ്യുന്നതിന് പ്രത്യേക ടീം പ്രവര്‍ത്തനനിരതമായിരുന്നു.
എല്ലാ ആഴ്ചകളിലും വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുകയും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുകയും പിന്നീട് അവ നീക്കം ചെയ്യുന്നതിന് നടപടി എടുക്കുകയും ചെയ്യും. കടകളുടെ മുന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതു റോഡ് കൈയേറി നടത്തുന്ന താല്‍ക്കാലിക സംവിധാനങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്യപ്പെടും. റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുകാഴ്ചക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നതരത്തിലുള്ള നിയമ ലംഘനങ്ങള്‍ നീക്കം ചെയ്തവയില് ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
