റിയാഹ് പദ്ധതി; ആദ്യ കാറ്റാടി ടർബൈനുകൾ ഒമാനിലെത്തി
text_fieldsറിയാഹ് പുനരുയോഗ ഊർജ പദ്ധതിക്കായുള്ള ആദ്യ കാറ്റാടി
ടർബൈനുകൾ ഒമാനിലെ തുറമുഖത്തെത്തിയപ്പോൾ
മസ്കറ്റ്: പുനരുപയോഗ ഊർജ മേഖലയിൽ പുതുചുവടുവെപ്പാവുന്ന ഓ ക്യൂ ആൾട്ടർനേറ്റീവ് എനർജിയുടെ മുഖ്യ കാറ്റാടി പദ്ധതികളായ റിയാഹ്-ഒന്ന്, റിയാഹ്- രണ്ട് എന്നിവക്കായി ആദ്യ കാറ്റാടി ടർബൈൻ ഷിപ്പ്മെന്റുകൾ ഒമാനിലെത്തി. ടോട്ടൽഎനർജീസ് റിന്യൂവബിൾസുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ ഇരട്ട പദ്ധതികളിൽ 36 കാറ്റാടി ടർബൈനുകളാണ് സ്ഥാപിക്കുക. 234 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പദ്ധതി പൂർത്തിയായാൽ ഇത് രാജ്യത്തെ ഏറ്റവും വലിയ കാറ്റാടി വൈദ്യുതി പദ്ധതിയായി മാറും.
വ്യവസായ മേഖലയിൽ ഉയരുന്ന വൈദ്യുതി ആവശ്യങ്ങൾ ഹരിത ഊർജത്തിലൂടെ നിറവേറ്റുന്നതിനൊപ്പം ഗ്യാസ് സംഭരണത്തിന് വലിയ സാധ്യതകളും ഇതുവഴി സൃഷ്ടിക്കപ്പെടും. റിയാഹ് കാറ്റാടി പദ്ധതികൾ ഭാവിയിലെ വൻകരാറുകളുള്ള ഊർജ പദ്ധതികൾക്കായി ഒമാനെ കൂടുതൽ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ വിഷൻ 2040 ലക്ഷ്യത്തിലേക്കായി ഊർജ വൈവിധ്യവൽകരണവും പരിസ്ഥിതി സ്ഥിരതയും ലക്ഷ്യമാക്കി മുന്നേറുന്നതിൽ ഈ പദ്ധതികൾക്ക് പ്രധാന സ്ഥാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

