Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ ആരോഗ്യ മേഖലയിൽ സ്വദേശി ഡോക്ടർമാരുടെ എണ്ണത്തിൽ വർധന

text_fields
bookmark_border
  • ഡോക്ടർമാരിൽ 67 ശതമാനവും ബഹ്‌റൈനികൾ
  • നഴ്സിങ് മേഖലയിൽ 61 ശതമാനവും ഫാർമസിസ്റ്റുകളിൽ 66 ശതമാനവും പ്രവാസികൾ
ബഹ്‌റൈൻ ആരോഗ്യ മേഖലയിൽ സ്വദേശി ഡോക്ടർമാരുടെ എണ്ണത്തിൽ വർധന
cancel

മനാമ: ബഹ്‌റൈനിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരിലും ഡെന്റിസ്റ്റുകളിലും വിദേശികളെക്കാൾ കൂടുതൽ സ്വദേശികളാണെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്.

എൻ.എച്ച്.ആർ.എയുടെ 2024-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ലൈസൻസുള്ള മൊത്തം ആരോഗ്യ പ്രവർത്തകരുടെ എണ്ണം 22,887 ആയി ഉയർന്നു. 2023-ൽ ഇത് 22,060 ആയിരുന്നു. മൊത്തം ലൈസൻസുള്ളവരിൽ 4,890 ഡോക്ടർമാരും, 1,264 ഡെന്റിസ്റ്റുകളും, 10,080 നഴ്‌സുമാരും, 1,976 ഫാർമസിസ്റ്റുകളും, 4,677 മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തകരുമാണ് ഉള്ളത്.

ലൈസൻസുള്ള ആകെ ഡോക്ടർമാരിൽ 67 ശതമാനവും ബഹ്‌റൈനികളാണ്. ഇതിൽ 55 ശതമാനം പേരും വനിതകളാണ്. ഡെന്റിസ്റ്റുകളിൽ 61 ശതമാനവും സ്വദേശികളാണ്. ഇതിൽ 59 ശതമാനം പേർ വനിതകളാണ്. അതേസമയം, നഴ്‌സിംഗ് മേഖലയിൽ 61 ശതമാനവും ഫാർമസിസ്റ്റുകളിൽ 66 ശതമാനവും വിദേശികളാണ്. നഴ്‌സിംഗ് ജീവനക്കാരിൽ 85 ശതമാനവും സ്ത്രീകളാണ്. ആരോഗ്യ മേഖലയിലെ മൊത്തം ജീവനക്കാരെ എടുത്തുനോക്കിയാൽ 72 ശതമാനവും സ്ത്രീകളാണ്.

2024-ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 976 ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളുണ്ട്. ഇതിൽ 928 എണ്ണം സ്വകാര്യ സ്ഥാപനങ്ങളും 48 എണ്ണം സർക്കാർ സ്ഥാപനങ്ങളുമാണ്. കൂടാതെ, 43 പുതിയ ഫാർമസികൾ കൂടി പ്രവർത്തനം ആരംഭിച്ചതോടെ രാജ്യത്തെ ആകെ ഫാർമസികളുടെ എണ്ണം 442 ആയി ഉയർന്നു. 2024-ൽ 47.2 ദശലക്ഷം ബഹ്‌റൈനി ദിനാർ മൂല്യമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് മന്ത്രാലയം അംഗീകാരം നൽകി. ജി.സി.സി, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി ബഹ്‌റൈൻ ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിച്ച് 46 അന്വേഷണങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rise in Bahraini doctors in health sector
Next Story