റിഫ മദ്റസ പി.ടി.എ സംഗമവും ഖുർആൻ ടോക്കും സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ റിഫ ഏരിയയും ദാറുൽ ഈമാൻ കേരള റിഫ മദ്റസയും സംഘടിപ്പിച്ച ഖുർആൻ ടോക്ക്
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ റിഫ ഏരിയയും ദാറുൽ ഈമാൻ കേരള റിഫ മദ്റസയും സംയുക്തമായി പി.ടി.എ മീറ്റും ഖുർആൻ ടോക്കും സംഘടിപ്പിച്ചു.
കലർപ്പുകളില്ലാത്ത ഏകദൈവ വിശ്വാസമാണ് ഇസ്ലാമികാദർശത്തിന്റെ അടിസ്ഥാന തത്ത്വമെന്ന് ‘അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതൻ ജമാൽ നദ്വി വ്യക്തമാക്കി. മനുഷ്യരുടെ പ്രാർഥനകൾക്കും തേട്ടങ്ങൾക്കും അല്ലാഹുവിനല്ലാതെ ഉത്തരം നൽകാൻ സാധിക്കുകയില്ല.
അവനിലേക്ക് എത്താൻ ഏതെങ്കിലും ഇടയാളരുടെ ആവശ്യവും ഇല്ല. ദൈവവിശ്വാസം പൂർത്തീകരിക്കപ്പെടുന്നത് സഹജീവികളോടുള്ള സഹാനുഭൂതിയിലൂടെയും സ്നേഹവായ്പിലൂടെയുമാണ്. മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവരോട് ഏറ്റവും മാന്യമായി സഹകരിക്കാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിഫ മദ്റസ വൈസ് പ്രിൻസിപ്പൽ പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. മദ്റസയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആസന്നമായ അർധവാർഷിക പരീക്ഷയെക്കുറിച്ചും അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ആദിൽ, എം.ടി.എ പ്രസിഡന്റ് നസ്നീൻ അൽത്താഫ് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി സൗദ ടീച്ചർ നന്ദി പറഞ്ഞു. മിസ്അബ് ബിൻ അബ്ദുൽ അസീസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഇഖ്ലാസ് അൽത്താഫ് ഗാനമാലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

