റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മ വാർഷികം ആഘോഷിച്ചു
text_fieldsറിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മ വാർഷികാഘോഷത്തിൽനിന്ന്
മനാമ: റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒമ്പതാം വാർഷികം സല്ലാഖ് ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും നാലു ടീമുകളായി വടംവലി മത്സരവും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ജാഫർ തളിപ്പറമ്പ്, റഷീദ് പട്ടാമ്പി, സുഹൈൽ കണ്ടിത്താഴ, സിറാജ് വടകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ആലിക്കോയ പുനത്തിൽ, സഹദ് തിക്കോടി എന്നിവർ ചേർന്നു സമ്മാനിച്ചു.
സാമൂഹിക പ്രവർത്തകരായ അൻവർ ശൂരനാട്, സൈഫ് അഴീക്കോട് എന്നിവർ സംസാരിച്ചു. സമീർ തൃശൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംവാജ് മുസ്തഫ സ്വാഗതവും റാഫി പയ്യോളി നന്ദിയും പറഞ്ഞു.

