റിഫ സെൻട്രൽ മർകസ് സമിതി രൂപവത്കരിച്ചു
text_fieldsഅബ്ദുൽ സലാം മുസ്ലിയാർ, ഫൈസൽ ഏറാമല
മനാമ: മർകസ് ബഹ്റൈൻ ചാപ്റ്ററിന് കീഴിൽ റിഫ സെൻട്രൽ മർകസ് സമിതി രൂപവത്കരിച്ചു. റിഫ മദ്റസ ഹാളിൽ ചേർന്ന യോഗത്തിൽ മർകസ് ബഹ്റൈൻ ചാപ്റ്റർ സപ്പോർട്ട് സമിതി കൺവീനർ ഷംസുദ്ദീൻ സുഹ്രി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ എജുക്കേഷനൽ സെക്രട്ടറി റഫീഖ് ലത്വീഫി ഉദ്ഘാടനം ചെയ്തു.
മർകസിെൻറ പ്രവർത്തനങ്ങളെക്കുറിച്ചും നോളജ് സിറ്റി പോലുള്ള സംരംഭങ്ങളെക്കുറിച്ചും ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ വി.പി.കെ. അബൂബക്കർ ഹാജി വിശദീകരിച്ചു.
റിഫ സെൻട്രൽ മർകസ് സമിതിയെ ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ പ്രഖ്യാപിച്ചു. ഫൈസൽ ഏറാമല സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു. സപ്പോർട്ട് സമിതി ചെയർമാൻ സുലൈമാൻ ഹാജി, സെൻട്രൽ സെക്രട്ടറി ഫൈസൽ എറണാകുളം എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായി അബ്ദുൽ സലാം മുസ്ലിയാർ (ചെയർ.), ഫൈസൽ ഏറാമല (ജന. കൺ.), ഷംസുദ്ദീൻ സുഹ്രി (ഫിനാൻസ് കൺ.), ഇബ്രാഹിം സഖാഫി, ഉമ്മർ ഹാജി (വൈസ് പ്രസി.), സിദ്ദീഖ് ഹാജി, ആസിഫ് നന്തി (ജോ. കൺ.) എന്നിവരെ തിരഞ്ഞെടുത്തു.

