‘രിബാത്’ ടീൻസ് റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു
text_fields‘രിബാത്’ ടീൻസ് റെസിഡൻഷ്യൽ ക്യാമ്പിൽ നിന്ന്
മനാമ: ‘രിബാത്’ എന്ന പേരിൽ മൂന്ന് ദിവസം നീണ്ട ടീൻസ് റെസിഡൻഷ്യൽ ക്യാമ്പിന് സമാപനം. റിഫ ദിശ സെന്ററിൽ ആരംഭിച്ച ക്യാമ്പ് സാമൂഹികപ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഈദ് റമദാൻ സ്വാഗതമാശംസിച്ചു. അനീസ് വി.കെ. നന്ദി പറഞ്ഞു.
നാട്ടിൽ നിന്നെത്തിയ ട്രെയിനർമാരായ ഫയാസ് ഹബീബ്, അൻഷദ് കുന്നക്കാവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാലിഹ് എം, യൂനുസ് സലീം, ഷെഫിൻ ഷാജഹാൻ, മൂസ കെ. ഹസൻ, കമാൽ മുഹ്യുദ്ദീൻ, മാസ്റ്റർ യൂസുഫ്, അബ്ദുൽ ഹഖ്, ഷിയാസ്, നസ്നിൻ അൽതാഫ്, ലൂണ ശഫീഖ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിൽ ചലഞ്ചേഴ്സ് ഗ്രൂപ് കൂടുതൽ പോയന്റുകൾ നേടി ഒന്നാംസ്ഥാനത്തും വാട്ടർ മെലൻ രണ്ടാം സ്ഥാനവും സ്ട്രോബറി മൂന്നാം സ്ഥാനവും ലെജന്റ്സ് നാലാം സ്ഥാനവും നേടി.
നാല് ഗ്രൂപ്പിനും സമ്മാനങ്ങൾ വിതരണം ചെയ്തു. ചുമർ പത്ര ഡിസൈനിങ്, പിക്നിക്, തായ്ക്കൊണ്ടോ, ഇന്റൽ ഇൻസൈഡ്, ലൈഫ് സ്കിൽസ്, മീഡിയ സ്കാൻ, വിഷൻ ടു വെൻച്വർ, ക്വിസ് ട്രിവിയ, കാൻഡിൽ കഫേ, ടീൻ ക്ലിനിക്, ആർട്ട് ഓഫ് ഹാർഡ് സ്കിൽസ്, ലൈഫ് സ്കിൽ കാർണിവൽ, അൺലീഷ് യുവർ പൊട്ടൻഷ്യൽ തുടങ്ങി ഒേട്ടറെ സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ഫാതിമ സാലിഹ്, സൗദ പേരാമ്പ്ര, ഷിജിന ആഷിഖ്, ലുലു ഹഖ്, റഷീദ സുബൈർ, ഷബീഹ ഫൈസൽ, സജീബ്, അബ്ദുന്നാസിർ, മഹ്മൂദ് മായൻ, അശ്റഫ് അലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

