Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എച്ച്.എഫ് സമ്മർ ക്യാമ്പിന് തുടക്കം

text_fields
bookmark_border
ആർ.എച്ച്.എഫ് സമ്മർ ക്യാമ്പിന് തുടക്കം
cancel
camera_alt

റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 10ാമ​ത്​ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ

കി​ഡ്​​സ്​ സ​മ്മ​ർ ക്യാ​മ്പ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

Listen to this Article

മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 10ാമത് ലുലു ഇന്‍റർനാഷനൽ കിഡ്സ് സമ്മർ ക്യാമ്പിന് തുടക്കമായി. ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദിന്‍റെ രക്ഷാധികാരത്തിൽ 'സന്തോഷവർണങ്ങൾ' എന്ന പേരിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ലുലു ഇന്‍റർനാഷനൽ ഡയറക്ടർ ജൂസർ രൂപവാല, സംഘാടക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ആർ.എച്ച്.എഫിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് ആട്രിയം മാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന ക്യാമ്പ് ഇപ്രാവശ്യവും വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചത് നേട്ടമായി ഭാരവാഹികൾ വിലയിരുത്തി. കുട്ടികളിൽ ഉത്തരവാദിത്തബോധം വളർത്തുക, കഴിവുകൾ പോഷിപ്പിക്കുക തുടങ്ങിയവയാണ് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RHF summer camp begins
Next Story