ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ അൽ ഖുദ്സ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്, അൽ ഖുദ്സ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പ്രിൻസ് തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി
കൂടിക്കാഴ്ച നടത്തുന്നു
മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്, അൽ ഖുദ്സ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പ്രിൻസ് തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിൽ നടക്കുന്ന RH Secretary General Al Quds Board of Trustees Had another meeting with Ramanയോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ഡോ. അൽ സയ്യിദ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു.
ഫലസ്തീനികളെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന അൽ-ഖുദ്സ് എംപവർമെന്റ് ഫണ്ടിനും ആശംസകൾ നേർന്നു.
ഫലസ്തീനികൾ കടന്നുപോകുന്ന ദുഷ്കരമായ മാനുഷിക സാഹചര്യങ്ങളിൽ അവരെ പിന്തുണക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ പ്രിൻസ് തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അഭിനന്ദിച്ചു.

