ആർ.എച്ച്.എഫ് ഇഫ്താർ ഭക്ഷണ വിതരണപദ്ധതിക്ക് തുടക്കം
text_fieldsഷെഫ് ഷാക്കി അഹ്മദിന്റെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കുന്നു
മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) റമദാനിലെ ഇഫ്താർ ഭക്ഷണ വിതരണപദ്ധതി ആരംഭിച്ചു. ദിനേന 700 ഭക്ഷണപ്പൊതികളാണ് ആർ.എച്ച്.എഫ് വിതരണം ചെയ്യുന്നത്. റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സാമൂഹിക ഐക്യദാർഢ്യം വളർത്തുന്നതിനുമുള്ള ഫൗണ്ടേഷന്റെ ദൗത്യങ്ങളുടെ ഭാഗമായാണ് ഭക്ഷണവിതരണം സംഘടിപ്പിക്കുന്നതെന്ന് ആർ.എച്ച്.എഫ് പ്രോഗ്രാം ആക്ടിങ് ഹെഡ് അമീറ അൽ ഹമദി പറഞ്ഞു.
ഖുദറത്ത് നാഷനലിലെ പാചകക്കാരനായ ഷെഫ് ഷാക്കി അഹ്മദിന്റെ നേതൃത്തിൽ ഫൗണ്ടേഷനിലെ 17ഓളം സ്ത്രീകളും കുട്ടികളും സംയുക്തമായാണ് ഭക്ഷണം ഒരുക്കുന്നത്. ആർ.എച്ച്.എഫുമായി ബന്ധപ്പെട്ട നെതാജ് അൽ ബഹ്റൈൻ വഴിയാണ് പാചകവും വിതരണവും നടത്തുന്നത്.
പദ്ധതിയുടെ വിജയത്തിനായി പലസ്ഥാപനങ്ങളെയും തങ്ങളുമായി സഹകരിപ്പിക്കുന്നതിനായി ആർ.എച്ച്.എഫ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അൽ ഹമദി പറഞ്ഞു. കൂടാതെ ആർ.എച്ച്.എഫിന്റെ ലോജിസ്റ്റിക് പങ്കാളികളായ ഡിസ്കവർ ഇസ്ലാം സൊസൈറ്റിയും ബഹ്റൈൻ ഫുഡ് ബാങ്കും പള്ളികളിലേക്കും ആവശ്യമുള്ള കുടുംബങ്ങളിലേക്കും ഭക്ഷണപ്പൊതികൾ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളുമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

