റവ. സാമുവേൽ വർഗീസ് അച്ചനും കുടുംബത്തിനും സ്വീകരണം നൽകി
text_fieldsറവ. സാമുവേൽ വർഗീസ് അച്ചനും കുടുംബത്തിനുമുള്ള സ്വീകരണത്തിൽനിന്ന്
മനാമ: ബഹ്റൈൻ മാർത്തോമാ ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റ റവ. സാമുവേൽ വർഗീസ് അച്ചനും കുടുംബത്തിനും (ലിതാ സാമുവൽ കൊച്ചമ്മ, ഹന്നാ, ഹാനോക്ക്) ഇടവകയുടെ സ്വീകരണം നൽകി. രാവിലെ വിശുദ്ധ കുർബാനക്കുശേഷം മാർത്തോമാ കോംപ്ലക്സിൽ നടന്ന യോഗത്തിൽ ഇടവക വികാരി റവ. ബിജു ജോൺ അച്ചൻ അധ്യക്ഷനായിരുന്നു. അക്കൗണ്ട് ട്രസ്റ്റി ചാൾസ് വർഗീസിന്റെ പ്രാരംഭ പ്രാർഥനക്കുശേഷം സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ബിജു ജോൺ അച്ചന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായി, 2025-26 പ്രവർത്തന വർഷത്തെ സെക്രട്ടറി പ്രദീപ് മാത്യൂസ് എന്നിവർ സംസാരിച്ചു.
റവ. സാമുവേൽ വർഗീസ് അച്ചന്റെ മറുപടി പ്രസംഗത്തെതുടർന്ന് ട്രസ്റ്റി ബിജു കുഞ്ഞച്ചൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അത്മായ ശുശ്രൂഷകൻ ജോബി എം. ജോൺസൺ വേദിയിൽ സന്നിഹിതനായിരുന്നു. ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. അത്മായ ശുശ്രൂഷകൻ ജിജി തോമസിന്റെ സമാപന പ്രാർഥനയോടെ യോഗം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

