ഇന്ത്യയിൽനിന്ന് തിരിച്ചുവരുന്നവർക്കായി ബഹ്റൈൻ എംബസി രജിസ്ട്രേഷൻ തുടങ്ങി
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി തുടങ്ങി. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷൻ നടത്തണം.
വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോൾ നാട്ടിൽനിന്ന് വരുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
അതേസമയം, ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എംബസി അറിയിച്ചു. എയർ ബബ്ൾ കരാർ പ്രകാരം പരസ്പരം സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. തീരുമാനമായാൽ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

