Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബു​ദ​യ്യ​യി​ലെ​യും...

ബു​ദ​യ്യ​യി​ലെ​യും മ​നാ​മ​യി​ലെ​യും പ​ള്ളി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
bahrain news
cancel

മ​നാ​മ: ബു​ദ​യ്യ​യി​ലെ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ദ്ദൂ​സ​രി, മ​നാ​മ​യി​ലെ ​ശൈ​ഖ്​ സു​ഊ​ദ്​ എ​ന്നീ പ​ള്ളി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സു​ന്നീ വ​ഖ്​​ഫ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. നി​ർ​ദി​ഷ്​​ട സ​മ​യ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണ്. സു​ന്നീ, ജ​അ്​​ഫ​രീ ഔ​ഖാ​ഫു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള 30 പ​ള്ളി​ക​ളാ​ണ്​ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്താ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​വി​ധ പ​ള്ളി​ക​ളു​ടെ പു​നു​ര​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ജ​അ്​​ഫ​രീ ഔ​ഖാ​ഫി​ന്​ കീ​ഴി​ൽ ബു​ദ​യ്യ​യി​ലെ ബാ​റ​ക​ല്ലാ​ഹ്​ പ​ള​ളി​യു​ടെ ഉ​ദ്​​ഘാ​ട​നം ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueBahrain
News Summary - Restoration of mosque is completed
Next Story