അനധികൃത ശീഷ: റെസ്റ്റോറൻറുകൾക്ക് ആരോഗ്യ വകുപ്പിെൻറ മുന്നറിയിപ്പ്
text_fieldsമനാമ: ലൈസൻസില്ലാതെ ശീഷ വിതരണം ചെയ്യുന്ന 40ഒാളം റെസ്റ്റേറൻറുകൾക്കും കോഫി ഷോപ്പുകൾക്കും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചക്കകം ആവശ്യമായ എല്ലാ അനുമതികളും നേടണമെന്നും അല്ലെങ്കിൽ പൂട്ടണമെന്നുമാണ് മുന്നറിയിപ്പ്. രാജ്യത്ത് റെസ്റ്റോറൻറുകളിലും കോഫി ഷോപ്പുകളിലുമായി നൂറിലധകം സ്ഥാപനങ്ങളിൽ അനധികൃത ശീഷ വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
ബഹ്റൈനിൽ ശീഷ വിതരണം ചെയ്യാൻ ലൈസൻസുള്ള 155 കോഫി ഷോപ്പുകളുണ്ടെന്ന് റെസ്റ്റോറൻറ്സ് ആൻഡ് കോഫി ഷോപ്സ് കമ്മിറ്റി അറിയിച്ചു. അനധികൃത ശീഷ കൂടുതലായും കാണുന്നത് ഹമദ് ടൗണിലും ഹമലയിലും ആണ്. ഇത്തരം സ്ഥാപനങ്ങളിൽ മറ്റു തരത്തിലുള്ള നിയമ ലംഘനങ്ങളുമുണ്ട്. നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിക്കലും പുകവലിക്കാത്ത ഉപഭോക്താക്കൾക്ക് 50 ശതമാനം സ്ഥലം അനുവദിക്കണമെന്ന നിയമം കാറ്റിൽ പറത്തലും ഇൗ സ്ഥാപനങ്ങളിൽ പതിവാണെന്നും കമ്മിറ്റി മേധാവി അഹ്മദ് ആൽ സലൂം അഭിപ്രായപ്പെട്ടു.
ചില സ്ഥാപനങ്ങൾ ശീഷ കാറിലെത്തിച്ച് നൽകുന്നു. ആവശ്യപ്പെടുന്ന ഇടങ്ങളിൽ കൊണ്ടുപോയി കൊടുക്കുന്നവരുമുണ്ട്. ഹമല, ഹൂറ, ബുദയ്യ, മുഹറഖ് പ്രദേശങ്ങളിൽ വൈകുന്നേരം മുതൽ പുലർച്ചെ വരെ പാർക്കുകൾ, ഉദ്യാനങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശീഷ എത്തിച്ചുനൽകുന്നു. ആവശ്യക്കാരുടെ വർധന കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒന്നാം ക്ലാസ് റെസ്റ്റോറൻറുകൾ വരെ ലൈസൻസില്ലാതെ ശീഷ വിതരണം ചെയ്യുന്നതായി അഹ്മദ് ആൽ സലൂം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
