കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്റ്റാറൻറ് പൂട്ടി
text_fieldsമനാമ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഒരു റസ്റ്റാറൻറ് അധികൃതർ അടപ്പിച്ചു. മറ്റ് 28 റസ്റ്റാറൻറുകളും കഫേകളും നിയമം ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി. യെല്ലോ ലെവലിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ റസ്റ്റാറൻറിനെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം അധികൃതരാണ് പരിശോധന നടത്തുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും 23 സലുണുകളിലും പരിശോധന നടത്തി. രണ്ട് സലുണുകൾ നിയമം ലഘിച്ചതായി കണ്ടെത്തി. കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

