Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറസ്റ്റോറന്‍റുകളിലെ...

റസ്റ്റോറന്‍റുകളിലെ പ്രശ്നങ്ങള്‍:  സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തിരിച്ചടിയാകുന്നെന്ന് ഉദ്യോഗസ്ഥര്‍

text_fields
bookmark_border
റസ്റ്റോറന്‍റുകളിലെ പ്രശ്നങ്ങള്‍:  സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തിരിച്ചടിയാകുന്നെന്ന് ഉദ്യോഗസ്ഥര്‍
cancel

മനാമ: സാമൂഹിക മാധ്യമങ്ങളുടെ അമിത ഇടപെടല്‍ മൂലം ഭക്ഷണസാധനങ്ങളിലെ വില്‍പനയിലെ പ്രശ്നങ്ങളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കാര്യക്ഷമായി ഇടപെടാന്‍ കഴിയുന്നില്ളെന്ന് റിപ്പോര്‍ട്ട്. 
ആരോഗ്യ മന്ത്രാലയത്തിന്‍െറ ഹോട്ലൈന്‍ നമ്പറായ 39427743ല്‍ വിളിച്ച് പരാതി അറിയിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ നേരിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പലരും തുടരുന്നത്.ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതോടെ നിയമലംഘനം നടത്തിയവര്‍ പ്രശ്നം പരിഹരിച്ചിരിക്കും. 
ഇതോടെ, വിവരം അറിഞ്ഞ് ഇന്‍സ്പെക്ടര്‍മാര്‍ എത്തിയാലും ഒന്നും കണ്ടത്തൊനാകാത്ത അവസ്ഥയാണുള്ളതെന്ന് ഫുഡ് കണ്‍ട്രോള്‍ സെക്ഷന്‍ ആക്ടിങ് ഹെഡ് ഫൈസല്‍ അല്‍ സരി പ്രാദേശിക പത്രത്തോട് പറഞ്ഞു. 
കുറ്റക്കാര്‍ക്കെതിരായി നടപടി ആവശ്യപ്പെട്ട് ആരെങ്കിലും വീഡിയോ എടുക്കുന്നതിന് തങ്ങള്‍ എതിരല്ളെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശക്തി കണക്കിലെടുത്ത് കുറ്റവാളികള്‍ കൂടുതല്‍ തന്ത്രശാലികള്‍ ആയത് കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 
വിവരമറിഞ്ഞ് സ്ഥലത്ത് എത്തുമ്പോഴേക്കും യാതൊരു തെളിവും അവശേഷിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിഷയം ചര്‍ച്ചയാകുന്നതോടെ ഷോപ്പുടമകള്‍ പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു റസ്റ്റോറന്‍റിലെ ജീവനക്കാരന്‍ നിലത്തിരുന്ന് വൃത്തിരഹിതമായ സാഹചര്യത്തില്‍ മാംസം മുറിക്കുന്ന വീഡിയോ പുറത്തുവന്നു. ഇത് നടക്കുന്നത് മുഹറഖിലാണെന്ന് വ്യക്തമായ ശേഷം ഇന്‍സ്പെക്ടര്‍മാര്‍ അവിടെയത്തെുമ്പോഴേക്കും എല്ലാം വൃത്തിയാക്കി വെച്ചിരുന്നു. 
തെളിവ് കിട്ടിയില്ളെങ്കിലും സ്ഥാപന ഉടമയോട് വീഡിയോ ദൃശ്യം വെച്ച് സംസാരിക്കേണ്ടി വന്നു. ഈ കേസ് പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം ഇത് നേരിട്ട് മന്ത്രാലയത്തിന് അയച്ചിരുന്നെങ്കില്‍ കൂടുതല്‍ തെളിവുശേഖരണം നടത്തി കേസ് ബലപ്പെടുത്താമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിരവധി സംഭവങ്ങളാണ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ കേസ് മതിയായ തെളിവുകളോടെ പബ്ളിക് പ്രൊസിക്യൂഷന് കൈമാറാനാകുന്നില്ല. എല്ലാ ആളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലമാണിത്. എന്തെങ്കിലും കാര്യം ചര്‍ച്ചയാകുന്നതോടെ അത് സ്ഥാപനമുടമകളുടെ ശ്രദ്ധയിലും പെടുന്നുണ്ട്. ഉടന്‍ അവര്‍ പരിസരം ശുചീകരിക്കുകയോ മോശം ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയോ ചെയ്യും. 
 കഴിഞ്ഞ വര്‍ഷം ഭക്ഷ്യമേഖലയില്‍ നടന്ന നിയമലംഘനങ്ങളുടെ കണക്ക് ക്രോഡീകരിച്ച് വരികയാണ്. ഈ രംഗത്തെ നിയമലംഘകരില്‍ റസ്റ്റോറന്‍റുകളാണ് ഏറ്റവും മുന്നില്‍. റസ്റ്റോറന്‍റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം പേരും ഭക്ഷ്യസുരക്ഷ കാര്യത്തില്‍ പരിശീലനം നേടിയവരല്ല. വൃത്തിയെ കുറിച്ചോ സാധനങ്ങള്‍ സൂക്ഷിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചോ ഇവര്‍ക്ക് കൃത്യമായ ധാരണയില്ല. 
  എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചുവക്കുന്ന കേന്ദ്രങ്ങളും ശ്രദ്ധയില്‍ പെട്ടതായി അധികൃതര്‍ പറഞ്ഞു. തന്‍െറ കീഴില്‍ രാജ്യത്തെ റസ്റ്റോറന്‍റുകളും ഹോട്ടലുകളും ഭക്ഷ്യവിതരണ കേന്ദ്രങ്ങളും പരിശോധിക്കാനായി 30അംഗ ഇന്‍സ്പെക്ടര്‍മാരുടെ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫൈസല്‍ അല്‍ സരി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - restaurant bahrain
Next Story