മുഅദ്ദിനുകൾക്ക് ആദരം: സുന്നി ഔഖാഫ് പരിപാടി ശ്രദ്ധേയമായി
text_fieldsമനാമ: ബഹ്റൈനിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന മുഅദ്ദിനുകളെ ആദരിക്കുന്നതിനായി സുന്നി വഖ്ഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. പള്ളികളിലും ജുമുഅ മസ്ജിദുകളിലും സേവനമനുഷ്ഠിക്കുന്നവർ മതപരമായ ആചാരങ്ങൾ നിലനിർത്തുന്നതിൽ മുന്നിലുള്ളവരാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.
കുവൈത്ത് ഫിനാൻസ് ഹൗസുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ബാങ്കിന്റെ പ്രാധാന്യവും സന്ദേശവും എടുത്തുപറഞ്ഞു. പരലോകത്ത് അവർക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നും പ്രവാചക വചനത്തെയും അദ്ദേഹം ഓർമിപ്പിച്ചു.
പള്ളികളുടെ പരിപാലനത്തിനും അതിന്റെ സജീവതക്കും മുഅദ്ദിനുകൾ നൽകുന്ന സംഭാവന ആദരവർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

