അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക- ഐ.സി.എഫ്
text_fieldsഗലാലി യൂനിറ്റിൽ നടന്ന വായനദിന സംഗമം
മനാമ: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാനകാലത്തെ അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐ.സി.എഫ് വായനദിന സംഗമം അഭിപ്രായപ്പെട്ടു.
അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഐ.സി.എഫ് ബഹ്റൈനിലെ വിവിധ യൂനിറ്റുകളിൽ വായനദിനാചരണം സംഘടിപ്പിച്ചത്. പ്രവാസലോകത്ത് മലയാളികളുടെ വായനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ള റീഡ് ആൻഡ് ലീഡ് പരിപാടിക്ക് നല്ല പ്രതികരണമാണ് ഇതിനകം ലഭിച്ചത്.
കാമ്പയിനിന്റെ ഭാഗമായി ടേബിൾ ടോക്ക്, സ്റ്റാറ്റസ് റിവ്യൂ, ജനസമ്പർക്കം, എന്നിവക്കൊപ്പം പാഠശാലകൾ കേന്ദ്രീകരിച്ച് സ്റ്റുഡൻസ് കോർണർ, കുടുംബങ്ങളിൽ മികച്ച വായന ശീലം വർധിപ്പിക്കുന്നതിന് കുടുംബവായന എന്നിവയും നടക്കും.
മുഹറഖ് റീജിയനിലെ ഖലാലി യൂനിറ്റിൽ നടന്ന സംഗമത്തിന് സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം സയ്യിദ് എളങ്കൂർ മുത്തുകോയ തങ്ങൾ, ഐ.സി.എഫ് നാഷനൽ ഡപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

