ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാർലമെൻറിൽ പ്രമേയം
text_fieldsമനാമ: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്കിയതിനെ ചൊല്ലി ബഹ്റൈൻ പാർലമെൻറിൽ പ്രതിഷേധം. വിവിധ രാജ്യങ്ങളുമായി തുറന്ന സൗഹൃദമാണ് ബഹ്റൈനുള്ളത്. ഇന്ത്യയിലെ മുസ്ലിംകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധതരം പീഡനങ്ങളും അക്രമങ്ങളും ഒട്ടും ആശാസ്യമല്ല. ഭരണകൂടത്തിെൻറ മൗനസമ്മതത്തോടെ തീവ്ര വംശീയവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ലംഘനങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ലോകതലത്തിൽ ഉയർന്നുവരേണ്ടതുണ്ട്.
ഓരോരുത്തർക്കും ഇഷ്ടമുള്ള മതവും വേഷവിധാനങ്ങളും സ്വീകരിക്കാൻ അവകാശമുള്ള ജനാധിപത്യ രാജ്യത്തിനുള്ളിലെ കർണാടക സംസ്ഥാനത്താണ് പല സ്കൂളുകളിലും കോളജുകളിലും പെൺകുട്ടികൾക്ക് പഠിക്കണമെങ്കിൽ അവരുടെ ശിരോവസ്ത്രം അഴിച്ചുവെക്കാൻ നിർബന്ധിതരാവുന്നത്. മുസ്ലിംകൾക്കെതിരെ ഇത്തരത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവകാശ ധ്വംസനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായി പാർലമെൻറംഗങ്ങളായ അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നിവർ കഴിഞ്ഞദിവസം നടന്ന പാർലമെൻറ് സമ്മേളനത്തിൽ പ്രമേയാവതരണം നടത്തി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.